‘ചലേ സാത്ത് സാത്ത്’; അമേരിക്ക- ഇന്ത്യ നയതന്ത്രബന്ധം ശക്തമാക്കും

Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (10:33 IST)
അമേരിക്ക- നയതന്ത്രബന്ധം ശക്തമാക്കുമെന്ന് സംയുക്ത വാര്‍ത്താക്കുറിപ്പ്. 'ചലേ സാത്ത് സാത്ത്' അഥവാ ഒരുമിച്ച് മുന്നോട്ട് നീങ്ങാം എന്ന പേരിലാണ് ഇന്ത്യ, യുഎസ് വിദേശകാര്യവകുപ്പുകള്‍ സംയുക്ത ദര്‍ശനരേഖ പുറത്തിറക്കിയത്. നരേന്ദ്ര മോഡി, ബരാക് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് ഇത്.

ഇരുരാജ്യങ്ങളിലും സമാധാനവും സമൃദ്ധിയും ലക്ഷ്യമിടുന്നതിനൊപ്പം പരസ്പര ചര്‍ച്ചകളിലൂടെയും സുരക്ഷാസഹകരണത്തിലൂടെയും സാങ്കേതിക കൈമാറ്റത്തിലൂടെയും ലോകമെന്പാടും സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നതായി ദര്‍ശനരേഖ പറയുന്നു.

സാര്‍വദേശീയവും വിവേചനരഹിതവുമായ ആണവനിരായൂധീകരണത്തിന് ശ്രമിക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നുണ്ട്. രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളുടെ തലവന്‍മാരുടെ കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്ക് മാത്രമല്ല ലോകത്തിനു മുഴുവന്‍ ഗുണകരമാകുന്നതാകുമെന്ന് വൈറ്റ് ഹൌസ് പ്രത്യാശ പ്രകടിപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :