എട്ടു പ്രേതങ്ങളേയുള്ളു ഈ വീട്ടില്‍; സാത്താൻ ആവേശിച്ച കൊട്ടാരം വില്‍ക്കാനുണ്ട്, മരണത്തെ ഭയക്കുന്നില്ലെങ്കില്‍ ആര്‍ക്കും വാങ്ങാം

 പ്രേതങ്ങള്‍ , ദ കെയ്‌ജ് , വനേസ മിഷെൽ ,  പ്രേതം
ലണ്ടന്‍| jibin| Last Updated: തിങ്കള്‍, 8 ഫെബ്രുവരി 2016 (16:17 IST)
ആര്‍ക്കും ഇഷ്‌ടന്‍ തോന്നുന്ന തരത്തിലുള്ളതാണ് ഈ വീട്, രൂപഭംഗിയിലും സൌകര്യത്തിലും നഗരത്തിലെ വീടുകളോട് കിടപിടിക്കുന്നതാണ് ഇംഗ്ലണ്ടിലെ ശാന്തസുന്ദരമായ ഗ്രാമത്തിനെ ‘ ദ കെയ്‌ജ് ’ എന്ന വീട്. ആശിച്ചും മോഹിച്ചുമാണ്
നാൽപത്തിമൂന്നുകാരിയായ വനേസ മിച്ചല്‍ ഈ സുന്ദരന്‍ വീട് സ്വന്തമാക്കിയത്. എന്നാല്‍, ഇന്ന് അവര്‍ ആ വീട് വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. എത്ര വിലകുറച്ചും വീട് വില്‍ക്കാന്‍ വനേസ ഒരുക്കമാണെങ്കിലും ആവശ്യക്കാരാരും വരുന്നില്ല എന്നതാണ് ഏറെ കൌതുകം. കാരണം വേറൊന്നുമല്ല ഈ പ്രേതമുള്ളതാണ് പ്രശ്‌നം.

1.48 ലക്ഷം പൗണ്ട് കൊടുത്താണ് 2004ൽ വനേസ വീടു വാങ്ങിയത്. വീട്ടില്‍ പ്രേതബാധയുള്ള കാര്യം മാത്രം ആരും അറിഞ്ഞില്ല. താമസം തുടങ്ങിയ അന്നുമുതല്‍ പ്രേതങ്ങളുടെ ശല്ല്യം തുടങ്ങി. അതോടെയാണ് വീടിന്റെ ചരിത്രത്തെക്കുറിച്ച് വനേസ അറിയുന്നത്. ഒരിക്കൽ എട്ടു സ്ത്രീകളെ ദുർമന്ത്രവാദികളെന്നു മുദ്രകൊത്തി അവിടെവെച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനുശേഷമാണ് വീട്ടില്‍ പ്രേതങ്ങള്‍ എത്തിയതെന്നുമാണ് അവര്‍ക്ക് ലഭിച്ച വിവരം.


പരിഷ്‌ക്കാരിയായ വനേസ ഈ കഥകളൊന്നും വിശ്വസിക്കാതെ കഴിഞ്ഞു കൂടുന്നതിനിടെയാണ് മുറിയിലെ വസ്‌തുക്കള്‍
അന്തരീക്ഷത്തിൽ പറന്നു നടക്കുന്നതും തറയിൽ രക്തപ്പാടുകൾ കാണുകയും ചെയ്‌തത്. കുറച്ചുനാള്‍ മുമ്പാണ് ഒരു പുതിയ പ്രേതം കൂടി വീട്ടിലെത്തിയത്. സാത്താൻ ആവേശിച്ച ഒരു ആട്.

വീട്ടിലെ സിസിടിവിയും കണ്ണാടിയിലും മൊബൈൽ ക്യാമറയിലുമെല്ലാം സാത്താനിക് ആട് തല കാണപ്പെട്ടതോടെ വനേസ ഭയപ്പെടുകയായിരുന്നു. ഗര്‍ഭിണിയായിരിക്കെ ഈ പ്രേതം തള്ളിയിട്ട് കൊല്ലാന്‍ ശ്രമിക്കുക കൂടി ചെയ്‌തതോടെ യുവതി വീട് വിടാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ മൂന്നു വർഷം മുമ്പ് രാത്രിയിൽ മകന്റെ കട്ടിലിനരികില്‍ ഈ ആടുരൂപത്തെ കണ്ടതോടെ വനേസ വീട് ഉപേക്ഷിച്ച് പോകുകയായിരുന്നു.

ധൈര്യമുള്ള ആരെങ്കിലും വീട് വാങ്ങാന്‍ വരുമെന്നാണ് വനേസ വിശ്വസിക്കുന്നത്. പ്രേതങ്ങളോട് മത്സരിച്ച് അവിടെ താമസിക്കാന്‍ കഴിയില്ലെന്നും ജീവനില്‍ കൊതിയുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. പതിനാറാം നൂറ്റാണ്ടിൽ തടവറയായി ഉപയോഗിച്ച സ്ഥലമാണ് ഈ വീടും പരിസരവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :