ബ്രിട്ടീഷ് ജനതയുടെ അഭിപ്രായം മാനിക്കുന്നു; എത്രയും വേഗം വിട്ടു പോകണമെന്ന് ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്‍

ബ്രിട്ടീഷ് ജനതയുടെ അഭിപ്രായം മാനിക്കുന്നു; എത്രയും വേഗം വിട്ടു പോകണമെന്ന് ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍| JOYS JOY| Last Modified ശനി, 25 ജൂണ്‍ 2016 (14:10 IST)
ബ്രിട്ടീഷ് ജനതയുടെ വിധിയെഴുത്തിനെ മാനിക്കുന്നെന്ന് യൂറോപ്യന്‍ യൂണിയന്‍. ‘ബ്രെക്സിറ്റ്’ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇതിനുള്ള നടപടികള്‍ കഴിയുന്നത്ര വേഗത്തിലാക്കണമെന്ന് ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

അതേസമയം, ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ (ഇ യു) വിട്ടുപോകുന്നത് ഖേദകരമാണെന്ന് ഇ യു നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ബ്രിട്ടീഷ് ജനതയുടെ അഭിപ്രായം മാനിക്കുന്നുവെന്നും യൂണിയനില്‍ ബാക്കിയുള്ള 27 അംഗങ്ങളുടെ ഐക്യം കാത്തു സൂക്ഷിക്കുമെന്നും പ്രസിഡന്റ് ക്ലോദ് ജങ്കര്‍ പറഞ്ഞു.

അതേസമയം, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ വിട്ടുപോകുന്ന സാഹചര്യത്തില്‍ ഇ യു അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടര വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതുവരെ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായി തുടരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :