അവശിഷ്ടങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റേതുതന്നെയെന്ന് സ്ഥിരീകരണം

മലേഷ്യ| Last Updated: വെള്ളി, 31 ജൂലൈ 2015 (19:07 IST)




















ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടം മലേഷ്യൻ വിമാനത്തിന്റേതു തന്നെയെന്ന് സ്ഥിരീകരണം. കണ്ടെടുത്ത വിമാനച്ചിറകിന്റെ ഭാഗം കാണാതായ വിമാനത്തിന്റെത് തന്നെയാണെന്ന് മലേഷ്യൻ എയർലൈൻസ് സ്ഥിരീകരിച്ചിരിക്കുന്നത്. മലേഷ്യയുടെ ഗതാഗതമന്ത്രി അബ്ദുൽ അസീസ് കപ്രാവിയാണ്
ഒരു വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം പറഞ്ഞത്.

ബുധനാഴ്ചയാണ് ആഫ്രിക്കയുടെ കിഴക്കൻതീരത്തെ യൂണിയൻ ദ്വീപില്‍ വിമാനച്ചിറകിന്റെ ഭാഗമായ ഫ്ലാപെറോൺ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിമാനത്തിന്റെ അവശിഷ്ടം പരിശോധിക്കാന്‍ മലേഷ്യൻ എയർലൈൻസ്
വിദഗ്ധരടങ്ങിയ സംഘത്തെ അയച്ചിരുന്നു.ഒരു വർഷം മുൻപ് 239 പേരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ
ബോയിങ് 777 കാണാതാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :