മുസ്ലിം അഭയാര്‍ത്ഥികള്‍ ബെര്‍ലിനില്‍ മതം മാറി ക്രിസ്ത്യാനികളായി

ബെര്‍ലിന്‍| JOYS JOY| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (17:42 IST)
മുസ്ലിം അഭയാര്‍ത്ഥികള്‍ ബെര്‍ലിനില്‍ മതം മാറി ക്രിസ്ത്യാനികളായി. സാത്താന്റെയും അവന്റെ ദുഷ്‌ചെയ്തികളെയും ഉപേക്ഷിക്കുന്നുവോ എന്ന് ചോദിക്കുന്നതിനൊപ്പം ഇസ്ലാം മതവിശ്വാസവും ഉപേക്ഷിക്കുന്നുവോ എന്ന് ചോദിച്ചാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് അഭയാര്‍ത്ഥികളെ ചേര്‍ത്തത്. ബെര്‍ലിനിലെ ഇവാഞ്ചലിക്കല്‍ ട്രിനിറ്റി ചര്‍ച്ചിലാണ് മതംമാറ്റം നടന്നത്.

സാത്താനെയും ഇസ്ലാം മതത്തെയും ഉപേക്ഷിച്ച മൊഹമ്മദ് അലി സൊനൂബി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാര്‍ട്ടിന്‍ ആയി നവീകരിക്കപ്പെട്ടു. ഇതുപോലെ, അഭയാര്‍ത്ഥികളായി എത്തിയ നിരവധി പേരാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്ത്യന്‍ മതം സ്വീകരിച്ചത്.

അഞ്ചുമാസം മുമ്പായിരുന്നു മൊഹമ്മദ് ഇറാനിലെ നഗരമായ ഷിറാസില്‍ നിന്ന് ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ജര്‍മ്മനിയില്‍ എത്തിയത്. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയ നൂറുകണക്കിന് ആളുകളാണ് നിലനില്പിനായി മതം മാറുന്നത്.

മതം മാറുന്നത് ജര്‍മ്മനിയില്‍ തുടരാന്‍ അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ എളുപ്പമാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മതം മാറിയ പത്തു ശതമാനം ആളുകള്‍ പിന്നീട് പള്ളിയിലേക്ക് എത്താറില്ലെന്നാണ് കണക്കുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :