കാലിഫോര്‍ണിയ മേയര്‍ ഭാര്യയുടെ വെടിയേറ്റു മരിച്ചു

ലൊസാഞ്ചല്‍സ്| Last Updated: ബുധന്‍, 1 ഒക്‌ടോബര്‍ 2014 (14:23 IST)
കാലിഫോര്‍ണിയ മേയര്‍ ഡാനിയേല്‍ ക്രെസ്പോ സീനിയര്‍ ഭാര്യയുടെ വെടിയേറ്റു മരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ ല്വെറ്റി ക്രെസ്പോ ഡാനിയേലിന്റെ നേര്‍ക്ക് തുടരെ വെടിയുതിര്‍ക്കുകയായിരുന്നു.

പ്രാദേശിക സമയം രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടയില്‍ 19 വയസുകാരനായ മകന്‍ ഡാനിയേല്‍ ജൂനിയര്‍ ഇടപെട്ടപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മേയര്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്‍ സ്വമേധയാ പൊലീസിന് കീഴടങ്ങി. എന്നാല്‍ ല്വെറ്റി ക്രെസ്പോയ്ക്കെതിരേ ഇന്നലെ രാത്രി വരെ കേസെടുത്തിരുന്നില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :