സുരക്ഷ വീഴ്ച: ഒബാമയുടെ സുരക്ഷാ ചുമതല വിഭാഗം ഡയറക്ടര്‍ രാജിവെച്ചു

വാഷിംഗ്ടണ്‍| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (11:13 IST)
യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സുരക്ഷയില്‍ തുടര്‍ച്ചയായി വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ ചുമതല വിഭാഗം ഡയറക്ടര്‍ രാജിവെച്ചു. സുരക്ഷാ ചുമതല വിഭാഗം ഡയറക്ടര്‍ ജൂലിയ പിയേഴ്‌സണാണ് രാജിവെച്ചത്.

സുരക്ഷാ വിഭാഗം തലവന്‍ ജേ ജോണ്‍സണാണ് രാജി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്.പ്രസിഡന്റിന്റെ സുരക്ഷാവിഭാഗത്തിന്റെ ആദ്യ
വനിത ഡയറക്ടറായിരുന്നു ജൂലിയ പിയേഴ്‌സണ്‍.

ജൂലിയയ്ക്ക് പകരമായി പ്രസിഡന്റിന്റെ സുരക്ഷയുടെ താത്കാലിക ചുമതല

മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ജോസഫ് ക്ലന്‍സിയ്ക്കാണ് നല്‍കിയിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :