നന്ദി... എന്റെ ജനതയ്ക്ക് - ബരാക് ഒബാമ പടിയിറങ്ങുന്നു, എട്ട് വർഷത്തിന് ശേഷം അതേവേദിയിൽ വീണ്ടും

അമേരിക്കൻ ജനതക്ക്​ നന്ദി പറഞ്ഞ്​ ഒബാമ

ന്യുയോര്‍ക്| aparna shaji| Last Updated: ബുധന്‍, 11 ജനുവരി 2017 (09:41 IST)
അമേരിക്കൻ പ്രസിഡന്റ് വിടവാങ്ങൽ പ്രസംഗം പൂർത്തിയാക്കി. അമേരിക്കൻ ജനതക്ക്​ നന്ദിയും സഹപ്രവർത്തകർക്ക്​ അഭിനന്ദവും അറിയിച്ചാണ്​ ഒബാമയുടെ വിടവാങ്ങള്‍ പ്രസംഗം നടത്തിയത്. ഇന്ത്യന്‍ സമയം രാവിലെ 7.30 ന്​ ചിക്കാഗോയിൽ തടിച്ച്​ കൂടിയ അനുയായികളെ അഭിസംബോന ചെയ്​ത ഒബാമയുടെ പ്രസംഗത്തിൽ ഭീകരതയും വംശീയ വിവേചനവും കാലവസ്​ഥാ മാറ്റവും മുഖ്യവിഷയങ്ങളായിരുന്നു.

എട്ട് വര്‍ഷം തന്നെ പിന്തുണച്ച അമേരിക്കന്‍ ജനതക്ക് നന്ദി പറയുന്നു. വളരെയധികം ശുഭാപ്​തി വിശ്വാസമുള്ളവനായിട്ടാണ്​ ഇന്ന്​ രാത്രി ഞാൻ ഈ വേദി വിടുന്നത്​. മക്കളെ കുറിച്ച്​ പറഞ്ഞ ഒബാമ അവരുടെ പിതാവായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നും പറഞ്ഞു. രാജ്യത്തിന്റെ പ്രഥമ വനിത മിഷേല്‍ ഒബാമ, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, അദ്ദേഹത്തിന്റെ ഭാര്യ ജില്‍ ബൈഡന്‍ എന്നിവരും ഒബാമയെ അനുഗമിച്ചു.

കഴിഞ്ഞ എട്ടുവർഷ കാലായളവിൽ
അമേരിക്കയിൽ വിദേശ തീവ്രവാദികൾക്ക്​ അക്രമണം നടത്താൻ കഴിഞ്ഞിട്ടി​ല്ലെന്നും
എന്നാൽ ബോസ്​റ്റൺ മാരത്തൺ, സാൻ ബെർനാൻറിനോ കൂട്ടക്കൊല പോലെയുള്ള ആഭ്യന്തര ഭീകര പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം ഏതു രീതിയില്‍ മുന്നോട്ടു പോകണമെന്നതു സംബന്ധിച്ച് ഒബാമയുടെ കാഴ്ചപ്പാടുകളും പ്രസംഗത്തിൽ ഉണ്ട്.

ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം. വംശീയവിദ്വേഷം ഉള്‍പ്പെടെ ജനങ്ങളെ വിഭജിക്കുന്ന എല്ലാ തെറ്റുകളും തിരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാറ്റം എന്ന മുദ്രാവാക്യം കൊടുങ്കാറ്റായി മാറിയ 2008ലെ തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാപനം നടത്തിയ അതേവേദിയിലാണ് എട്ടുവര്‍ഷത്തിനുശേഷം വിടവാങ്ങല്‍ പ്രസംഗത്തിനു ഒബാമ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :