ചൈനയില്‍ 113 ഭീകരര്‍ക്ക് തടവ്

ചൈന , ബെയ്ജിങ് , ഇസ്ലാമിക തീവ്രവാദം
ബെയ്ജിങ്| jibin| Last Modified ചൊവ്വ, 1 ജൂലൈ 2014 (11:48 IST)
ചൈനീസ് കോടതി ഭീകരപ്രവര്‍ത്തനം ആരോപിച്ച് 113 പേര്‍ക്ക്
തടവ് ശിക്ഷ വിധിച്ചു. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഭീകരപ്രവര്‍ത്തനം ആരോപിച്ചാണ് ഇവര്‍ക്ക് 10 വര്‍ഷം മുതല്‍
ജീവപര്യന്തം വരെയാണ് തടവ് ശിക്ഷ വിധിച്ചത്.

ചൈനയില്‍ ഇസ്ലാമിക തീവ്രവാദം അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. തീവ്രവാദപ്രവര്‍ത്തനം സംഘടിപ്പിക്കുക, അതിന് നേതൃത്വം നല്‍കുക, വംശീയവിദ്വേഷവും വിവേചനവും പ്രചരിപ്പിക്കുക, മയക്കുമരുന്ന് കടത്ത്, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ നല്‍കിയത്. ഉയിറു മുസ്ലിം വിഭാഗത്തില്‍ പെട്ടവരാണ് ശിക്ഷിക്കപ്പെട്ടവര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :