വംശീയവെറി അവസാനിക്കുന്നില്ല: ഓസ്‌ട്രേലിയയില്‍ കോട്ടയം സ്വദേശിക്ക് നേരെ ആക്രമണം

ഓസ്‌ട്രേലിയയില്‍ കോട്ടയം സ്വദേശിക്ക് നേരെ വംശീയ ആക്രമണം

australia, racial attack, malayali, kottayam, മെല്‍ബണ്‍, വംശീയ ആക്രമണം, കോട്ടയം
മെല്‍ബണ്‍| സജിത്ത്| Last Modified ഞായര്‍, 26 മാര്‍ച്ച് 2017 (12:55 IST)
ഓസ്‌ട്രേലിയയില്‍ മലയാളിക്ക് നേരെ വംശീയമായ ആക്രമണം. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്സിനെ ആക്രമിച്ചത്. ഇയാളുടെ മുഖത്തു പരുക്കേറ്റിട്ടുണ്ട്.
ഹൊബാര്‍ട്ടിലെ മെക്‌ഡോണള്‍ഡ് റസ്റ്റോറന്റില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.

തദ്ദേശീയരായ നാലു യുവാക്കളും ഒരു യുവതിയും ഭക്ഷണശാലയിലെ ജീവനക്കാരുമായി തര്‍ക്കിക്കുന്നത് ലീ മാക്‌സ് കണ്ടിരുന്നു. റസ്റ്റോറന്‍ഡിലെ ജീവനക്കാരനോട് കയര്‍ത്തുകൊണ്ടിരുന്നവര്‍ ലീയെ കണ്ടത്തോടെ ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. വംശീയ ആക്രമണമാണെന്ന് കാട്ടി ഇയാള്‍ ടാസ്മാനിയന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :