യുവത്വം നിലനിര്‍ത്താന്‍ യുവതി കുളിക്കുന്നത് പന്നിയുടെ ചോരയില്‍

   പന്നിയുടെ ചോരയില്‍ കുളിക്കുക, മോഡല്‍ , പന്നിച്ചോര, സുന്ദരമേനി
കാലിഫോര്‍ണിയ| jibin| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (13:22 IST)
തന്റെ സുന്ദരമേനിക്ക് ഒരു ഉടവും വരാതെ എന്നും തിളക്കത്തോടെ ഇരിക്കാന്‍ പത്തൊന്‍പതുകാരിയായ മോഡല്‍ സ്വീകരിച്ചത് വിചിത്രമായ മാര്‍ഗം. തൊലിയില്‍ ചുളിവ് വീഴാതിരിക്കാനും നിറം നഷ്ടപ്പെടാതിരിക്കാനും പന്നിയുടെ ചോരയില്‍ കുളിക്കുകയാണ് മോഡല്‍ ഇപ്പോള്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് സൌന്ദര്യം സംരക്ഷിക്കുന്നതിനായി പെണ്‍കുട്ടികള്‍ ഇങ്ങനെ ചെയ്‌തിരുന്നുവെന്നാണ് മോഡലിന്റെ വാദം.

സസ്യാഹാരിയായ മോഡല്‍ നഗരത്തിലെ ഒരു ഇറച്ചി വെട്ടുകാരനില്‍ നിന്നാണ് വാങ്ങുന്നത്. വാങ്ങിയ പന്നിച്ചോരയില്‍ പതിവായി കുളിക്കുകയും ചെയ്യും. ഇതുവഴി യുവത്വം നിലനിറുത്താനും വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താനും സാധിക്കും എന്നാണ് ഈ സുന്ദരി പറയുന്നത്. എംടിവിയുടെ ട്രൂലൈഫ് എന്ന പരിപാടിയിലെ ഏറ്റവും പുതിയ ലക്കമാണ് ഈ കാലിഫോര്‍ണിയക്കാരി മോഡലിനെ പരിചയപ്പെടുത്തുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :