പര്‍വ്വതത്തിനു മുകളില്‍ നിന്നുള്ള സാഹസികത ഫേസ്‌ബുക്കില്‍ ലൈവാക്കാന്‍ ശ്രമിച്ച പൈലറ്റിന് ദാരുണാന്ത്യം - ദൃശ്യങ്ങള്‍

പര്‍വ്വതത്തിനു മുകളില്‍ നിന്നുള്ള ചാട്ടം ഫേസ്‌ബുക്കില്‍ ലൈവ് സ്ട്രീം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൈലറ്റിന് ദാരുണാന്ത്യം

london, facebook, accident, death ലണ്ടന്, ഫേസ്‌ബുക്ക്, അപകടം, മരണം
ലണ്ടന്| സജിത്ത്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (16:07 IST)
പര്‍വ്വതത്തിനു മുകളില്‍ നിന്നുള്ള ചാട്ടം ഫേസ്‌ബുക്കില്‍ ലൈവ് സ്ട്രീം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൈലറ്റിന് ദാരുണാന്ത്യം. ഇറ്റാലിയന്‍ പൈലറ്റായ ആര്‍മിന്‍ ഷ്മീഡറാണ് ആല്‍പ്‌സ് പര്‍വ്വതത്തിനു മുകളില്‍ നിന്നുള്ള സാഹസികത പകര്‍ത്തുന്നതിനിടെ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പര്‍വ്വതത്തിനു മുകളില്‍ നിന്നുള്ള ചിത്രങ്ങളും താന്‍ പര്‍വ്വതത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടാനൊരുങ്ങുകയാണ്. തന്നോടൊപ്പം പറക്കാന്‍ സുഹൃത്തുക്കള്‍ തയ്യാറാകണം എന്ന പോസ്റ്റുകളും ഫേസ്‌ബുക്കില്‍ ആര്‍മിന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അപകടം നടന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :