കാന്‍സര്‍ പേടിച്ച് ആഞ്ജലീന ജോളി അണ്ഡാശയവും നീക്കം ചെയ്തു

ന്യൂയോര്‍ക്ക്| VISHNU N L| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (15:26 IST)
സ്തനാര്‍ബുദ ഭീഷണിയേ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് സ്തനങ്ങള്‍ നീക്കം ചെയ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി അര്‍ബുദ ഭീഷണിയേ തുടര്‍ന്ന് തന്റെ അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലുകളും ഓപ്പറേഷന്‍ നടത്തി നീക്കം ചെയ്തു. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതുന്ന കോളത്തിലൂടെയാണ് ആഞ്ജലീന ജോളി ഇക്കാര്യം വെളിപ്പെടുത്തിയത്. താനിപ്പോഴും അമ്പത് ശതമാനം ക്യാന്‍സര്‍ ഭീഷണിയിലാണെന്ന് ആഞ്ജലീന ജോളി പറഞ്ഞു. ഇതിനാലാണ് അണ്ഡാശയം നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആഞ്ജലീന വ്യക്തമാക്കി.

ആഞ്ജലീനയുടെ അമ്മയും മുത്തശ്ശിയും ആന്റിയും ക്യാന്‍സര്‍ ബാധിതരായി മരിക്കുകയായിരുന്നു. ഇവരില്‍നിന്ന് കാന്‍സറിന് കാരണമാകുന്ന ജീന്‍ ആഞ്ജലീനയ്ക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ട് എന്ന് വെളിപ്പെട്ടതോടെയാണ് അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലുകളും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. വീണ്ടും ക്യാന്‍സര്‍ സാധ്യത തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അണ്ഡാശയം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

സ്തനാര്‍ബുദം അണ്ഡാശയ ക്യാന്‍സര്‍ എന്നീ വിപത്തുകള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും ആഞ്ജലീന ജോളി ഓര്‍മ്മിപ്പിച്ചു. അണ്ഡാശയങ്ങള്‍ നീക്കം ചെയ്തതോടെ ഒരുതരത്തില്‍ നിര്‍ബന്ധിത ആര്‍ത്തവവിരാമമാണ് ആഞ്ജലീന സ്വീകരിച്ചത്. ഇതേ തുടര്‍ന്നുണ്ടായേക്കാവുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങളും അവശതകളും ഇനി ആഞ്ജലീന സഹിക്കേണ്ടതായി വരും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :