ആഞ്ചലീന ജോളിയെ പോലെയാകാന്‍ സര്‍ജറികള്‍ നടത്തിയോ ?; സംഭവിച്ചതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി പെണ്‍കുട്ടി രംഗത്ത്

കാരജ് (ഇറാന്‍), ബുധന്‍, 6 ഡിസം‌ബര്‍ 2017 (14:22 IST)

Angelina jolie'ye , Sahar tabar , iranian girl , ആഞ്ചലീന ജോളി , പെണ്‍കുട്ടി , പ്ലാസ്റ്റിക്ക് സര്‍ജറി , സഹര്‍ തബാര്‍

ഹോളിവുഡ് സുന്ദരി ആഞ്ചലീന ജോളിയെ പോലെയാകാന്‍ ഇറാനിയന്‍ പെണ്‍കുട്ടി പ്ലാസ്റ്റിക്ക് സര്‍ജറികള്‍ നടത്തിയെന്ന വാര്‍ത്ത കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. യുവതി അമ്പതോളം സര്‍ജറികള്‍ ചെയ്തുവെങ്കിലും അവസാനം വികൃത രൂപമായി എന്നാണ് പ്രചരണങ്ങള്‍ നടന്നത്.

വാര്‍ത്തയ്‌ക്കൊപ്പം ചിത്രങ്ങളും പ്രചരിച്ചതോടെ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് ആരോപണവിധേയയായ സഹര്‍ തബാര്‍ എന്ന പെണ്‍കുട്ടി.

ഒരു സര്‍ജറിമാത്രമാണു തന്റെ മുഖത്ത് നടത്തിയത്. അമ്പതു സര്‍ജറികള്‍ ചെയ്തുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്. തന്നെയും കുടുംബത്തെയും അവഹേളിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണം നടന്നത്. ഒന്നും മനസിലാക്കാത്ത ചിലര്‍ അസൂയ മൂത്ത് മറ്റുള്ളവരെ വിധിക്കുകയാണെന്നും സഹര്‍ വ്യക്തമാക്കി.

നിങ്ങള്‍ തിരിച്ചറിയും, സഹര്‍ തബാര്‍ എന്ന പേരു നിങ്ങള്‍ വിചരിക്കുന്നതിനേക്കാള്‍ ഉപരി നല്ലരീതിയില്‍ ലോകം മുഴുവന്‍ അറിയപ്പെടും. സത്യാവസ്ഥ അറിയാതെ അപവാദങ്ങള്‍ പറഞ്ഞു പരത്തിയവര്‍ പിന്നീട് ഖേദിക്കും. ദയവായി എന്റെ ഇഷ്‌ടങ്ങള്‍ ബഹുമാനിക്കണമെന്നും സഹര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല,കളി മലപ്പുറത്താണെന്ന് ഓര്‍ത്തോളണം' ; ആര്‍ജെ സൂരജിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

മലപ്പുറത്ത് മുസ്‌ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ച ആര്‍ജെ ...

news

ദളിതരുമായുള്ള മിശ്ര വിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം: പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദളിതരുമായുള്ള മിശ്രവിവാഹങ്ങള്‍ക്ക് 2.5 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ...

news

വീട്ടില്‍ കാറുണ്ടോ ? എങ്കില്‍ ഗ്യാസ് സബ്‌സീഡി ഇനി ലഭിക്കില്ല !; പുതിയ നിയമവുമായി കേന്ദ്രം

പാചകവാതക സിലിണ്ടറിന് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സീഡി നിര്‍ത്തലാക്കുന്നതിനായുള്ള പുതിയ ...

Widgets Magazine