യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പ്; മത്സരിക്കാന്‍ ക്രിസ് ക്രിസ്‌റ്റിയും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ,  ക്രിസ് ക്രിസ്‌റ്റി , ന്യൂജേഴ്‌സി
ലിവിംഗ്സ്റണ്‍| jibin| Last Updated: ബുധന്‍, 1 ജൂലൈ 2015 (10:58 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനായി ക്രിസ് ക്രിസ്‌റ്റിയും രംഗത്ത്. ന്യൂജേഴ്‌സി ഗവര്‍ണറായ ക്രിസ്റി കഴിഞ്ഞദിവസമാണ് സ്ഥാനാര്‍ഥിത്വമോഹം പ്രഖ്യാപിച്ചത്. റിപ്പബ്ളിക്കന്‍ നേതാക്കളായ ടെക്സാസ് സെനറ്റര്‍ ടെഡ് ക്രൂസ്, കെന്റക്കി സെനറ്റര്‍ റാന്‍ഡ് എന്നിവര്‍ നേരത്തെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ രംഗത്തെത്തിയിരുന്നു.

ഇന്നെടുക്കുന്ന ഉറച്ച തീരുമാനങ്ങളും പരമാര്‍ത്ഥതയും നാളെ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് ലിവിംഗ്സ്റണിലെ സ്കൂളില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു കൊണ്ട് ക്രിസ്റി പറഞ്ഞു. അടുത്തവര്‍ഷമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :