ഉത്തേജക പരിശോധനയ്ക്കായി കൂപ്പർ നൽകിയത് കാമുകിയുടെ മൂത്രം, ഫലം വന്നപ്പോൾ ഗർഭം; എട്ടിന്റെ പണി എരന്ന് വാങ്ങി ബാസ്‌കറ്റ്ബോള്‍ താരം

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (18:15 IST)
അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്ബോള്‍ താരം ഡിജെ കൂപ്പറിന് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്. ഉത്തേജക പരിശോധനയ്ക്കായി കൂപ്പര്‍ നല്‍കിയ മൂത്രമാണ് താരത്തിന് എട്ടിന്റെ പണി നൽകിയിരിക്കുന്നത്. കൂപ്പറിന്റെ നാണംകെട്ട പരിപാടി ലോകം മുഴുവൻ അറിയുകയും ചെയ്തു.

പരിശോധനയ്ക്കായി നൽകിയത് കാമുകിയുടെ മൂത്രമാണ്. പരിശോധനാ ഫലത്തില്‍ കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്ന് മനസിലായപ്പോഴാണ് കള്ളി പുറത്തുവന്നത്.
തന്റെ കാമുകി ഗര്‍ഭിണിയാണെന്ന് കൂപ്പറും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

തുടര്‍ന്ന് സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വന്തം മൂത്രത്തിനു പകരം കാമുകിയുടെ മൂത്രമാണ് പരിശോധനയ്ക്കയച്ചതെന്ന് വ്യക്തമായത്. ചതിയായിരുന്നുവെന്ന് മനസിലായതോടെ അന്താരാഷ്ട്ര ബാസ്‌കറ്റ്ബോള്‍ ഫെഡറേഷന്‍ രണ്ട് വര്‍ഷത്തേയ്ക്ക് കൂപ്പറിനെ വിലക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :