മൊഗാദിശു|
aparna shaji|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (15:22 IST)
സൊമാലിയയിലുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 150 അല്‍ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങൾ തടയുന്നതിനും ശക്തിയായി എതിരിടുന്നതിനും
പദ്ധതികൾ നടപ്പാക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിൽ അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്.
മൊഗാദിശുവിലെ അല്‍ശബാബിന്റെ പരിശീലന കേന്ദ്രത്തിലാണ് സംഭവം നടന്നത്.
കഴിഞ്ഞമാസം യാത്രാ വിമാനത്തിൽ ദ്വാരമിട്ട് ആക്രമിക്കാനുള്ള അല്‍ശബാബിന്റെ നീക്കം അമേരിക്കൻ സൈന്യം പരാജയപ്പെട്ടിരുന്നു. സൊമാലിയൻ സർക്കാരിനെതിരെ നിലനിൽക്കുന്ന സംഘടനയാണ് അല്‍ശബാബ്. അമേരിക്ക, ഓസ്‌ത്രേലിയ, കാനഡ, നോര്‍വേ, ഇംഗ്ലണ്ട്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങൾ സംഘടനയുടെ കരിമ്പട്ടികയില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിലവിൽ സൊമാലിയൻ സർകാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത രീതിയിൽ സായുധസമരം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു സംഘടന.
മൊഗാദിശുവിൽ നിന്നും 195കിമീ അകലെ സ്ഥിതി ചെയ്യുന്ന അല്‍ശബാബിന്റെ പരിശീലന കേന്ദ്രം കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്കൻ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 200ൽ അധികം യോദ്ധാക്കളായിരുന്നു സംഘടനയിൽ ഉണ്ടായിരുന്നത്.കഴിഞ്ഞ ദിവസം ബെലിദ്വെയ്‌നിലെ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഥാപിക്കുന്നതിനിടയില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.
സൊമാലിയൻ സർക്കാരിനെതിരെ നിലനിൽക്കുന്ന അല്‍ശബാബ് ഭീകരസംഘടനയായ അല്‍ഖ്വയ്ദയുമായി സഹകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അല്‍ഖ്വയ്ദയുടെ ജനപ്രീതി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ലയന തീരുമാനമല്ലാതെ മറ്റുമാർഗ്ഗമില്ല എന്ന് തിരിച്ച്റിഞ്ഞതിനാലാണ് സംഘടനകളുടെ ഈ തീരുമാനം.