ഇന്ത്യന്‍ നീക്കത്തില്‍ ഞെട്ടി; നിലനില്‍പ്പിനായി യുഎന്നില്‍ പാകിസ്ഥാന്‍ യാചിക്കുന്നു - റിപ്പോര്‍ട്ട് പുറത്ത്

മോദിയുടെ നീക്കം നാശമുണ്ടാക്കുമോ ?; യുഎന്നില്‍ പാകിസ്ഥാന്‍ യാചിക്കുന്നു - പാക് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍!

 Maleeha Lodhi , india pakistan relation , UN Security Council , jammu kashmir , jammu , സിന്ധുനദീ ജല കരാര്‍ , പാകിസ്ഥാന്‍ ഇന്ത്യ , യു എന്‍, യുഎൻ സുരക്ഷാ കൗണസില്‍
യുണൈറ്റ‌ഡ് നേഷൻസ്| jibin| Last Modified ബുധന്‍, 23 നവം‌ബര്‍ 2016 (15:31 IST)
ജവാന്റെ തലയറുത്ത പാകിസ്ഥാനെതിരെ ഇന്ത്യ നിലപാട് ശക്തമാക്കുന്നതിനിടെ യുഎന്നിൽ നിലനില്‍പ്പിനായി യാചിച്ച് പാകിസ്ഥാന്‍ രംഗത്ത്. സിന്ധുനദീ ജല കരാറുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ സംസാരിച്ചത്.

യുദ്ധത്തിനും സമ്മർദ്ദങ്ങൾക്കുമുള്ള ആയുധമായി ജലത്തെ ഉപയോഗിക്കരുത്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കരുതലോടെ മുന്നോട്ടുപോകണം. ഉഭയകക്ഷി തലത്തിലും പ്രാദേശിക തലത്തിലുമുള്ള ജലമാർഗ കരാറുകൾ പ്രോത്സാഹിപ്പിക്കണം. മാത്രമല്ല സമ്മർദ്ദങ്ങളും മറ്റും മൂലം അവ ദുർബലമാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും പാകിസ്ഥാന്റെ യുഎൻ സ്ഥിരപ്രതിനിധി മലീഹാ ലോദി യുഎൻ സുരക്ഷാ കൗണസിലിൽ വ്യക്തമാക്കി.

രാജ്യങ്ങൾ പരസ്‌പര സഹകരണത്തോടെ ജല സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയാറാവുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഉഭയകക്ഷി തലത്തിൽ നിയമപരമായുള്ള പദ്ധതികളുടെ സംരക്ഷണം, വികസനം, പരിപാലനം എന്നിവയുടെ ഉത്തരവാദിത്തം അന്താരാഷ്‌ട്ര സമൂഹം ഏറ്റെടുക്കണമെന്നും മലീഹാ ലോദി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :