കാനഡയില്‍ വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങി

ഹാലിഫാക്സ്| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (18:18 IST)
കാനഡയില്‍ എയര്‍ബസ്‌ എ 320 വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങി. ഹാലിഫാക്സ് രാജ്യാന്തര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്.സംഭവത്തില്‍
22 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി എയര്‍ കാനഡ അറിയിച്ചു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ടൊറന്റോയില്‍ നിന്നും വന്ന എ.സി 624 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ 133 യാത്രക്കാരും 5 ജീവനക്കാരുമുള്‍പ്പടെ 138 പേരുണ്ടായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാതിരുന്നതാണ് അപകടകാരണമായതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :