വിയറ്റ്‌ജെറ്റിലെ എയര്‍ഹോസ്റ്റസ്സുമാരുടെ പുതിയ വേഷം വൈറലാകുന്നു

വിയറ്റ്നാം| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (16:12 IST)
വിയറ്റ്‌ജെറ്റ് എന്ന വിയറ്റ്നാമീസ് വിമാന കമ്പനി പരസ്യ കാമ്പയിനുവേണ്ടി ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസ്സ്മാരുടെ ഫോട്ടോഷൂട്ട് നടത്തിയത് വിവാദമായി.

മറ്റ് വിമാന കമ്പനികളുടെ എയര്‍ ഹോസ്റ്റസ്സുമാര്‍ യൂണിഫോമാണ് ധരിക്കുന്നതെങ്കില്‍ ബിക്കിനി ധരിച്ച ഹോസ്റ്റസ്സുമാരെയാണ്
വിയറ്റ്ജെറ്റിസ് പുതിയ പരസ്യ കാമ്പയിനായി രംഗത്തിറക്കിയിരിക്കുന്നത്.വിയറ്റ് ജെറ്റിലെ പത്ത് എയര്‍ ഹോസ്റ്റസുമാരാണ് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്.

ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാര്‍ വിമാനത്തിനുള്ളിലും റണ്‍വേയിലും വിമാനത്തില്‍ നിന്നിറങ്ങുന്നതുമായ ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലുണ്ടായിരുന്നത്.
കമ്പനിയുടെ
നിറങ്ങളായ ചുവപ്പും മഞ്ഞയുമായിരുന്നു ഇവര്‍ ധരിച്ച വസ്ത്രങ്ങളുടെ
നിറങ്ങള്‍.

പരസ്യചിത്രീകരണത്തോട് സഹകരിച്ച ഒരു മോഡലാണ് രഹസ്യമാക്കി വച്ചിരുന്ന ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഫോട്ടോകള്‍ പുറത്ത് വന്നപ്പോള്‍ ഉള്ള വിവാദങ്ങളൊന്നും വിയറ്റ് ജെറ്റ്സിനെ സംബന്ധിച്ചിടത്തോളം പുത്തരിയൊന്നുമല്ല
നേരത്തെ

യാത്രക്കാര്‍ക്ക് മുമ്പില്‍ ബിക്കിനി ധരിച്ച് എയര്‍ഹോസ്റ്റസുമാര്‍ നൃത്തംചെയ്തതിനും വിവാദത്തില്‍ പെട്ടിട്ടുണ്ട് വിയറ്റ്ജെറ്റ്സ്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :