അഫ്ഗാനിസ്താനില്‍ ഏഴ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; പിന്നിൽ താലിബാനെന്ന് സംശയം

ഞായര്‍, 6 മെയ് 2018 (17:05 IST)

അഫ്ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ബഗ്‍ലാൻ പ്രവിശ്യൽ നിന്നും ഞായറാഴ്ചയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയത്. ഭീകരരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്.  
 
തട്ടിക്കൊണ്ടു പോയവരിൽ ഒരു അഫ്ഗാൻ സ്വദേശിയുമുണ്ട്. ഏഴ് ഇന്ത്യൻ എൻജിനീയർമാരെയാണു തട്ടിക്കൊണ്ടു പോയതെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള പവർ പ്ലാന്റിലേക്കു മിനി ബസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബസിനെ വളഞ്ഞ ആയുധധാരികൾ എല്ലാവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
 
‘ദാ അഫ്ഗാനിസ്ഥാൻ ബ്രെഷ്ന ഷേർക്കത്ത്’ എന്ന കമ്പനി ജീവനക്കാരായിരുന്നു ഏഴ് ഇന്ത്യക്കാരും. അതേസമയം സംഭവം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സെൽഫി സ്റ്റിക്ക് കൊണ്ട് അടികിട്ടാത്തത് അങ്ങയുടെ ഭാഗ്യം: യേശുദാസിനോട് സുഭാഷ് ചന്ദ്രൻ

ദേശീയ അവാർഡ് വിതരണച്ചടങ്ങിനിടെയുണ്ടായ സെല്‍ഫി വിഷയത്തില്‍ ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് ...

news

18 തികഞ്ഞ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാം, തടസമില്ല: സുപ്രീം‌കോടതി

പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് ...

news

അശ്വതിക്കെതിരെ വ്യാജ പരാതി നൽകിയത് ബിഡിജെ‌എസ് നേതാവ്

സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ വിവാദമായ വ്യാജ പരാതി നല്‍കിയത് ബിഡിജെഎസ് ...

news

കേരളത്തിൽ ശക്തമായ കൊടുങ്കാറ്റിന് സാധ്യത; 6 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

യു പി, മേഘാലയ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച പൊടിക്കാറ്റിനും ...

Widgets Magazine