ശ്രീദേവിയുടെ മരണം ബാത്ത്‌ടബ്ബില്‍ വീണ്; മൃതദേഹം ഉടന്‍ വിട്ടു നല്‍കില്ല, പ്രോസിക്യൂട്ടർ അന്വേഷിക്കും - ബോ​ണി ക​പൂ​റി​നോ​ടു ദു​ബാ​യി​ൽ തുടരാന്‍ പൊലീസ് നിര്‍ദേശം

ദു​ബാ​യ്, തിങ്കള്‍, 26 ഫെബ്രുവരി 2018 (19:14 IST)

Widgets Magazine
 Actor Sridevi , Sridevi death case , Sridevi , Dubai , Bollywood Legend, ശ്രീദേവി , മൃതദേഹം , പോസ്റ്റ്മോർട്ടം , റാസല്‍ഖൈമ , ശ്രീദേവിയുടെ മരണം

അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം നാട്ടിലേക്ക് കൊണ്ടുവരുന്നത് വൈകുമെന്ന് റിപ്പോർട്ട്. താരത്തിന്റേത്  അപകട മരണമായതിനാല്‍ കേസ് ദുബായ് പൊലീസ് പ്രോസിക്യൂട്ടർക്ക് കൈമാറി. ഇനി മൃതദേഹം വിട്ടുകിട്ടാന്‍  പ്രോസിക്യൂട്ടറുടെ അനുമതി വേണം. ഈ സാഹചര്യത്തില്‍ മൃതദേഹം ഇന്നു മുംബൈയിലേക്കു കൊണ്ടുവരാനാകില്ല.

ശ്രീ​ദേ​വി​യെ അ​വ​സാ​ന​മാ​യി ക​ണ്ട വ്യ​ക്തി​യെ​ന്ന നി​ല​യ്ക്ക് ഭര്‍ത്താവ് ബോ​ണി ക​പൂ​റി​നോ​ടു ദു​ബാ​യി​ൽ തു​ട​രാ​ൻ പൊലീസ് നി​ർ​ദേ​ശി​ച്ചിച്ചു.

കുളിക്കാന്‍ കയറിയ ശ്രീദേവിയെ 15 മിനിട്ട് കഴിഞ്ഞും കാണാഞ്ഞതിനാല്‍ ബാത്ത്‌റൂമിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നപ്പോള്‍ ബാത്ത്ടബ്ബില്‍ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നാണ് ബോണി കപൂര്‍ നല്‍കിയ വിവരം.

ബോധരഹിതയായി ബാത്ത്ടബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് ശ്രീദേവിയുടെ മരണത്തിന് കാരണമായതെന്നാണ് ദുബായി പൊലീസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം നടത്താന്‍ ദുബായ് പൊലീസ് തീരുമാനിച്ചത്.

ശനിയാഴ്ചയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നും ഫോറന്‍സിക് രേഖകളില്‍ പറയുന്നുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട മരണ സർട്ടിഫിക്കറ്റ് ദുബായ് ഫോറൻസിക് വിഭാഗം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശ്രീദേവി മൃതദേഹം പോസ്റ്റ്മോർട്ടം റാസല്‍ഖൈമ ശ്രീദേവിയുടെ മരണം Dubai Sridevi Bollywood Legend Actor Sridevi Sridevi Death Case

Widgets Magazine

വാര്‍ത്ത

news

രക്തത്തില്‍ ‘തെളിവുണ്ട്’; ശ്രീദേവി ബാത്ത്‌ടബ്ബില്‍ വീണത് മദ്യലഹരിയില്‍ ?

ശ്രീദേവി ബാത്ത്‌ടബ്ബിൽ മുങ്ങിമരിച്ചതാണെന്ന് ദുബായ് പൊലീസിന്‍റെ റിപ്പോർട്ട് പുറത്തു ...

news

അവധി നിരസിച്ചു; ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നു

അവധി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നു. ...

news

ശ്രീദേവിയുടേത് മുങ്ങിമരണം; രക്തത്തില്‍ മദ്യത്തിന്റെ അംശം - മൃതദേഹം രാത്രിയില്‍ ഇന്ത്യയിലെത്തിക്കും

ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചതാണെന്ന് ദുബായ് പൊലീസിന്‍റെ റിപ്പോർട്ട്. യുഎഇ പൊതു ...

Widgets Magazine