വാഹനാപകടത്തില്‍ ഈജിപ്തില്‍ 12 മരണം

  ഈജിപ്ത് , വാഹനാപകടം , ക്യൂന-സഫാഗ ദേശീയപാത
കൊയ്റോ| jibin| Last Modified ബുധന്‍, 16 ജൂലൈ 2014 (13:54 IST)
തെക്കന്‍ ഈജിപ്തിലെ ക്യൂന-സഫാഗ ദേശീയപാതയിലുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ ബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ക്യൂന സര്‍വകലാശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :