സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ മധ്യവയസ്കന് 9.25 ലക്ഷം രൂപ പിഴ !

സിംഗപ്പൂര്‍| Last Modified വെള്ളി, 23 ജനുവരി 2015 (16:44 IST)
സിഗരറ്റ് കുറ്റികള്‍ താഴേയ്ക്കു വലിച്ചെറിഞ്ഞ മധ്യവയസ്കന് 9.25 ലക്ഷം രൂപ പിഴ. സിംഗപൂരിലാണ് സംഭവം ഫ്ളാറ്റിന്റെ ജാല വഴി സിഗരറ്റ് കുറ്റികള്‍ താഴേയ്ക്കു വലിച്ചെറിഞ്ഞ മധ്യവയസ്കനാണ് വെട്ടിലായത്.
നിരീക്ഷണ കാമറയാണ് 38കാര കുടുക്കിയത്.

34 സിഗരറ്റ് കുറ്റികളാണ് നാലു ദിവസമായി പ്രതി പുറത്തേക്കെറിഞ്ഞത്. ഇതില്‍ 9.25 ലക്ഷം രൂപ പിഴയടക്കേണ്ടിവരിക
33 കുറ്റികള്‍ക്കാണ്. 34 ആമത്തെ
കുറ്റിക്ക് ശിക്ഷ അഞ്ചു മണിക്കൂര്‍ പൊതുസ്ഥല ശുചീകരണമാണ് ശിക്ഷ . ശിക്ഷ ഇവിടം കൊണ്ടോന്നും തീരുന്നില്ല 'പരിഹാര ശിക്ഷാ വിധി' എന്നു വലിയ അക്ഷരത്തില്‍ എഴുതിയ മേലങ്കിയണിഞ്ഞ് വേണം പൊതുസ്ഥലം വൃത്തിയാക്കല്‍.

ശുചിത്വത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്ന
രാജ്യമാണു സിംഗപ്പൂര്‍. ഇവിടെ ശുചിത്വ പ്രശ്ത്തിന്റെ പേരില്‍ ചൂയിംഗത്തിന്റെ
ഇറക്കുമതിപോലും നിരോധിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :