‘അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കാറുണ്ടോ’?; എംപിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണത്തിന് ചുട്ടമറുപടി

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (12:57 IST)

ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ എംപിയ്ക്ക് പരിസ്ഥിതി മന്ത്രിയുടെ ചുട്ടമറുപടി. കനേഡിയന്‍ വനിതാ മന്ത്രി മക് കെന്നയെ 'കാലാവസ്ഥാ സുന്ദരി' എന്ന് പരിഹസിച്ച് കണ്‍സര്‍വേറ്റീവ് എംപി ഗെരി റിറ്റ്‌സാണ് പുലിവാല് പിടിച്ചത്. 
 
വനിതാ മന്ത്രിയുടെ മറുപടിയ്ക്ക് ശേഷം മറ്റുള്ളവര്‍ കൂടി ഇത് ഏറ്റെടുത്തതോടെ എംപി മാപ്പു പറഞ്ഞ് തടിയൂരി. പാരീസ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മന്ത്രി ട്വിറ്ററില്‍ ഇട്ട റിപ്പോര്‍ട്ടിന് മേലായിരുന്നു എംപിയുടെ കളി. എന്നാല്‍ 'ക്‌ളൈമറ്റ് ബാര്‍ബി' എന്ന തമാശ കലര്‍ന്ന പരിഹാസം ലിംഗപരമായ രീതിയില്‍ ആള്‍ക്കാര്‍ എടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. 
 
എം പി പിന്നീട് ട്വീറ്റ് ഡിലീറ്റു ചെയ്തു. മന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ‘‘ക്ളൈമറ്റ് ബാര്‍ബി’’ എന്ന പരാമര്‍ശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.  ''ഇത്തരം ലൈംഗിക പരാമര്‍ശങ്ങള്‍ സ്വന്തം അമ്മയോടും പെങ്ങമ്മാരോടും രക്തത്തില്‍ പിറന്ന മകളോടും ചോദിക്കാറുണ്ടോ? '' എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. നിങ്ങളുടെ അശ്‌ളീല കമന്റുകള്‍ക്കൊന്നും ഞങ്ങളെ തടയാനാകില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇനിയും നമുക്ക് സ്ത്രീകളെ ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആശ്രമത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവത്തിനെതിരെ കേസ്

പീഡനക്കേസില്‍ ഗുര്‍മീത് ജയിലിലായ സംഭവത്തിന് പിന്നാലെ ആള്‍ദൈവങ്ങളില്‍ പലരുടേയും മുഖംമൂടി ...

news

മലബാര്‍ സിമന്റ്‌സ് അഴിമതി; വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ ...

news

‘പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ ജയിലിലടക്കണം’: സാക്ഷി മഹാരാജ്

വിവാദ പ്രസ്താവനയുമായി വീണ്ടും സാക്ഷി മഹാരാജ്. പൊതുസ്ഥലത്തു വെച്ച് കെട്ടിപ്പിടിക്കുകയും ...

news

എന്നും എപ്പോഴും അവള്‍ക്കൊപ്പം, ഗുര്‍മീതും ദിലീപും തമ്മില്‍ എന്ത് വ്യത്യാസം? ; കരിവെള്ളൂര്‍ മുരളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാലു തവണയും കോടതി ജാമ്യം നിഷേധിക്കപ്പെട്ട നടന്‍ ...

Widgets Magazine