സമ്മതമില്ലാതെ വിവാഹം നടത്തി, ഭർത്താവിനെ കൊല്ലാൻ പ്ലാനിട്ട് യുവതി; പക്ഷേ മരിച്ചത് ബന്ധുക്കൾ

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:09 IST)

പാലിൽ വിഷം ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച നവവധു കുടുങ്ങി. യുവതിയുടെ കെണിയിൽ ബന്ധുക്കളായ 13 പേർ മരിച്ചു. ഭർത്താവിനെ ഒഴിവാക്കുന്നതിനായിട്ടാണ് യുവതി പാലിൽ വിഷം ചേർത്തത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. 
 
ലാഹോറിന് സമീപം ദൗലത് പൗർ സ്വദേശി ആസിയയാണ് ഭർത്താവ് അംജത്തിനെ കൊല്ലാൻ പാലിൽ വിഷം ചേർത്തത്. എന്നാൽ അംജത്ത് പാലുകുടിക്കാത്തതിനാൽ ആ പാലുകൂടി ചേർത്തു തയ്യാറാക്കിയ ലെസ്സി കുടിച്ചാണ് ബന്ധുക്കൾ മരിച്ചത്. 14 പേർ ആശുപത്രിയിലുമാണ്.
 
ആസിയയുടെ സമ്മതമില്ലാതെയാണ് ഇവരുടെ വിവാഹം നടത്തിയത്. ഇതിലുള്ള എതിർപ്പ് പിന്നീട് കലഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹശേഷം നടത്തിയ സൽക്കാരത്തിനിടെയാണ് ആസിയ അംജത്തിനായുള്ള പാലിൽ വിഷം കലർത്തിയത്.സ്ത്രീ മറ്റൊരുളുമായി പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചെന്നൈയിൽ കനത്ത മഴ, വെള്ളപ്പൊക്കത്തിനു സാധ്യത

ചെന്നൈയിൽ വീണ്ടും കനത്ത മഴ. ഞായറാഴ്ച മുതൽ തുടങ്ങിയ മഴ ചെന്നൈ നിവാസികളെ ...

news

ഡീസലും പെട്രോളും ജിഎസ്ടിക്ക് കീഴിലാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; ധനമന്ത്രിമാരുടെ എതിർപ്പ് തള്ളി

ഡീസലും പെട്രോളും ജിഎസ്ടിക്ക് കീഴിലാക്കിമാറ്റണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കാന്‍ ...

news

നഴ്‌സുമാരുടെ സമരം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നഴ്‌സുമാരുടെ പുതിയ സംഘടന രൂപീകരിക്കുമെന്ന് സിപിഎം

സിപിഎമ്മിന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രെ ...

Widgets Magazine