Widgets Magazine
Widgets Magazine

യുവതികളെ വില്‍ക്കുന്ന ചന്ത; ആവശ്യക്കാരില്‍ ഏറെയും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വൃദ്ധന്മാര്‍

ബുധന്‍, 10 മെയ് 2017 (13:37 IST)

Widgets Magazine

ജോലിയും ശമ്പളവും വാഗ്ദാനം നല്‍കി മനുഷ്യക്കടത്ത് വ്യാപകമാകുന്നു. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകളെ ലക്ഷ്യമിട്ട് വന്‍ മനുഷ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 
 
മനുഷ്യക്കടത്തിന് പിന്നാലെ പെണ്‍‌വാണിഭം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരുമാണ് യൂറോപ്യന്‍ യുവതികളുടെ വലിയ ആവശ്യക്കാര്‍. വൃദ്ധന്മാരാണ് കൂടുതലായും ആവശ്യക്കാരായി ഇവിടെ എത്തുന്നത്. മയക്കുമരുന്നു വില്‍പ്പന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി ഇത് മാറിയിരിക്കുകയാണിത്. 
 
വിവാഹ വാഗ്ദാനം നല്‍കിയാണ് ഇവര്‍ സ്ത്രീകളെ കൊണ്ട് വരുന്നത്. അങ്ങനെ കൊണ്ട് വരുന്ന സ്ത്രീകളെ ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  മിക്കവാറും മദ്ധ്യവയസ്‌ക്കന്മാരായ ഏഷ്യാക്കാര്‍ക്ക് വേണ്ടി ആയിരിക്കും യുവതികളെ ഗ്യാംഗുകള്‍ വില്‍ക്കുക. സ്‌കോട്ട്‌ലന്റിലും മറ്റും മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്ന ഇവരെ ആവശ്യക്കാരന് വില്‍ക്കും മുമ്പ് ഗ്യാംഗുകളും ലൈംഗിക ചൂഷണത്തിന് ഇരയാക്കും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചരിത്രം സൃഷ്ടിച്ച് ഒരു അമ്മ; പാര്‍ലമെന്റില്‍ വോട്ടെടുപ്പിനിടെ കുഞ്ഞിനെ മുലയൂട്ടി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിടെ വാട്ടേഴ്‌സ് തന്റെ നവജാത ...

news

അമേരിക്കയുടെ നിഗൂഡ ഡ്രോണുകള്‍ ഭൂമിയെ ചുറ്റിത്തിരിഞ്ഞ് നിലം തൊട്ടു; എന്തായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴും അജ്ഞാതം

രണ്ടു വര്‍ഷത്തോളം ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കറങ്ങിയ ശേഷം അമേരിക്കന്‍ മിലിട്ടറി ഡ്രോണ്‍ ...

news

കൈയേറ്റം കൂടുതല്‍ ഇടുക്കിയില്‍; വലിയ കൈയേറ്റക്കാരന്‍ സ്പിരിറ്റ് ഇൻ ജീസസ് മേധാവി - റവന്യൂമന്ത്രി

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സർക്കാർ ഭൂമി കൈയേറിയിരിക്കുന്നത് ഇടുക്കിയിലാണെന്ന് ...

news

ഭര്‍ത്താവുമായി കലഹിച്ച് ആത്മഹത്യക്കിറങ്ങി; യുവതിയെ രക്ഷിച്ചത് അതിസാഹസികമായി; വീഡിയോ വൈറലാകുന്നു

ഭര്‍ത്താവുമായി വഴക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ അഗ്നിശമനസേനാംഗം സാഹസികമായി ...

Widgets Magazine Widgets Magazine