Widgets Magazine Widgets Magazine

യുഎസിൽ നിന്ന് മോഷ്ടിച്ച ‘വണ്ണാക്രൈ’ ഉപയോഗിച്ച് സൈബര്‍ ആക്രമണം; 99 രാജ്യങ്ങള്‍ ഭീതിയില്‍

ശനി, 13 മെയ് 2017 (13:07 IST)

Widgets Magazine

ലോകരാജ്യങ്ങളിൽ വൻ സൈബർ ആക്രമണം. യുഎസ് ആസ്ഥാനമായുള്ള ഫെഡക്സ് കൊറിയര്‍ സര്‍വീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ , അർജന്റീന എന്നീ രാജ്യങ്ങളിലെ മൊബൈല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. എന്നാല്‍ ഇന്ത്യയെ ആക്രമണം ബാധിച്ചിട്ടില്ലെന്നാണ് വിവരം.
 
ബ്രിട്ടന് പുറമെ റഷ്യ, യുക്രെയ്ന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടറുകളാണ് ഏറെയും തകരാറിലായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്. കംപ്യൂട്ടർ ഫയലുകൾ തിരികെ ലഭിക്കാൻ അവര്‍ ആവശ്യപ്പെടുന്നത് 19,000 മുതൽ 38,000 രൂപയാണ്. ഈ പണം അടച്ചാൽ മാത്രമേ കംപ്യൂട്ടറിൽ പുനഃപ്രവേശനം സാധ്യമാകൂ. കുടാതെ ഡിജിറ്റൽ പണമായ ബിറ്റ്കോയിനാണ് അവര്‍ ആവശ്യപ്പെടുന്നത്. ഈ ബിറ്റ്കോയിന്റെ ഇന്നത്തെ  മൂല്യം 1,68,000 രൂപയാണ്.
 
സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറുന്നുണ്ടെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ ഏജന്‍സി അറിയിച്ചു. അക്രമണത്തിനായി ഇവര്‍ ഇമെയിലുകള്‍ വഴിയാണ് വൈറസ് പടര്‍ത്തുന്നത്. ഇമെയിലിലെ മാല്‍വെയറുകള്‍ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതോടെ കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാവും. 
 
57,000 കേന്ദ്രങ്ങളിൽ ഹാക്കിങ് നടന്നിട്ടുണ്ടാകുമെന്നാണ് സൈബർ സുരക്ഷാകമ്പനി അവാസ്റ്റ് പറയുന്നത്.  അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ സംവിധാനം മോഷ്ടിച്ചാണ് ഇത്രയും വലിയ ആക്രമണം നടത്തിയതെന്നാണ് വിദഗ്ധർ കരുതുന്നത്. വണ്ണാക്രൈ എന്നുപേരുള്ള വണാക്രിപ്റ്റർ 2.0  റാൻസം പ്രോഗ്രാമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 
 
വണ്ണാക്രൈ എന്നുപേരുള്ള വണാക്രിപ്റ്റർ 2.0  റാൻസം പ്രോഗ്രാമാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതിവേഗം കംപ്യൂട്ടറുകളിലേക്ക് പടരുന്നതാണിത് ഈ പ്രോഗ്രാം. സുരക്ഷാസംവിധാനം, കംപ്യൂട്ടർ സിസ്റ്റം എന്നിവയുടെ അപ്ഡേറ്റുകളുടെ രൂപത്തിലും ഡൗൺലോഡിങ് ഫയലുകളുടെ ഒപ്പവുമാണ് റാൻസം കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഫയലുകൾ ഉപയോക്താവിന് തുറക്കാനാകാത അവസ്ഥയാകുകയും ചെയ്യും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; മധ്യപ്രദേശില്‍ 12 വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്‌തു

മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് 12 വിദ്യാർഥികൾ ജീവനൊടുക്കി. മധ്യപ്രദേശിലെ പത്ത് ...

news

കണ്ണൂർ കൊലപാതകം ദൗർഭാഗ്യകരം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി

കണ്ണൂര്‍ പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ...

news

വേളാങ്കണ്ണി തീർഥാടത്തിന് പോയ ഏഴു മലയാളികൾ തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു; മരിച്ചവരില്‍ നവവരനും വധുവും

വേളാങ്കണ്ണിക്കു സമീപം വാഹനാപകടത്തിൽ കാസർകോട് ബന്തിയോട് മണ്ടെയ്ക്കാപ് സ്വദേശികളായ നവവരനും ...

news

ഈ അധോലോക നായകനെ തൊട്ടുകളിക്കേണ്ട; രജനീകാന്തിന് വക്കീല്‍ നോട്ടീസ്!

സൂപ്പര്‍ സ്‌റ്റാര്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ്. ഹാജി മസ്താൻ മിർസയുടെ ജീവിത കഥയെ ...

Widgets Magazine Widgets Magazine