മലയാളി നഴ്സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി ; കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞത് ഇങ്ങനെ

ബുധന്‍, 2 ഓഗസ്റ്റ് 2017 (11:54 IST)

ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഒളിവില്‍. പാലക്കാട് നെല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ (28) ആണ് ഒളിവില്‍ പോയത്. കഴിഞ്ഞ ആഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. യമന്‍ പൌരനാണ് ഇവരുടെ ഭര്‍ത്താവ്. യെമനിലെ അല്‍ദെയ്ദിലാണ് സംഭവം.
 
കുടുംബ പ്രശനത്തെ തുടര്‍ന്ന് മിക്ക ദിവസം ഇവരുടെ വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍‌ക്കാര്‍ പറയുന്നു. കുറച്ച് ദിവസങ്ങളായി നിമിഷയെ ആരും കണ്ടിരുന്നില്ല. ഇവരുടെ താമസസ്ഥലത്തെ ജല സംഭരണിയില്‍നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 
 
മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനത്തില്‍ വ്യക്തമായി. ആയുധമുപയോഗിച്ച് നിമിഷ ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കുകയായിരുന്നു. സംഭവശേഷം കാണാതായ നിമിഷയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് ക്രൈം അറസ്റ്റ് നഴ്സ് Police Crime Arrest Nurse Murder

വാര്‍ത്ത

news

വടി കൊടുത്ത് അടി വാങ്ങണമായിരുന്നോ? കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല !

സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ക്കെതിരെ കോഴ ആരോപണങ്ങള്‍ തുടര്‍ച്ചയായി ...

news

ദലിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്

ദലിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ചാനല്‍ ...

news

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ചികിത്സയില്‍ !

ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തോപ്പുംപടിയിലാണ് ഈ ...