ബുര്‍ഖ ഫ്രഞ്ച് മൂ‍ല്യത്തിനെതിര്: പാര്‍ലമെന്‍റ് സമിതി

പാരീസ്| WEBDUNIA|
PRO
മുസ്ലീം സ്ത്രീ‍കളുടെ ശരീരം മുഴുവന്‍ മറയ്ക്കുന്ന മത അടയാളങ്ങള്‍ എല്ലാം വിലക്കണമെന്ന് ഫ്രഞ്ച് പാര്‍ലമെന്‍റ് സമിതി റിപ്പോര്‍ട്ട്. ഇത്തരം അടയാളങ്ങള്‍ ഫ്രഞ്ച് മൂല്യത്തിനെതിരാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

സ്കൂളുകള്‍ സര്‍ക്കാര്‍ ഓഫീസ്, ആശുപത്രി, പൊതുയാത്രാസംവിധാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം അടയാളങ്ങള്‍ വിലക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബുര്‍ഖയും മുഖാവരണവും ഫ്രഞ്ച് റിപ്പബ്ലിക്കിന് നേര്‍ക്കുള്ള വെല്ലുവിളിയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുപ്പത്തിരണ്ട് നിയമവിദഗ്ധരടങ്ങുന്ന സമിതി ആറ് മാസത്തെ വാദം കേള്‍ക്കലിന് ശേഷം തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടാണിത്. മത അടയാളങ്ങള്‍ നിരോധിക്കുന്നതിലേക്കുള്ള ഫ്രാന്‍സിന്‍റെ സഞ്ചാരത്തില്‍ ഏറ്റവും ശക്തമായ നീക്കമാണിത്. ബുര്‍ഖയും മുഖാവരണവും ഫ്രഞ്ച് റിപ്പബ്ലിക്കിനെതിരാണെന്ന തരത്തില്‍ നിയമസാധുതയ്ക്കായി പാര്‍ലമെന്‍റില്‍ പ്രമേയം പാസാക്കണമെന്നും കമ്മറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്.

ശരീ‍രം മുഴുവന്‍ മറച്ചെത്തുന്ന മുസ്ലീം സ്ത്രീ‍കള്‍ക്ക് താമസ രേഖകളും, പൌരത്വവും തൊഴില്‍ വിസയും നിഷേധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ തെരുവിലും ഷോപ്പിംഗ് മാളുകളിലും ബുര്‍ഖയും മുഖാവരണവും ധരിച്ചെത്തുന്നത് കര്‍ശനമായി വിലക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഇത്തരത്തിലൊരു നീക്കം കോടതികളില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ കമ്മറ്റി ഇതൊഴിവാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :