ബഹിരാകാശം ലൈവ്, അതും 4Kയില്‍ !

അരുണ്‍ ടി വി 

ബുധന്‍, 12 ഏപ്രില്‍ 2017 (21:21 IST)

Widgets Magazine
Nasa, Peggy Vitson, Earth, Live, ബഹിരാകാശം, നാസ, പെഗ്ഗി വിറ്റ്‌സന്‍, ഭൂമി, ലൈവ്

ജിം കാരിയുടെ ദി ട്രൂമെന്‍ ഷോ കാണാത്ത ആരാധകര്‍ അധികമുണ്ടാവില്ല. ട്രൂമാന്റെ ജീവിതം ഫുള്‍ ടൈം ലൈവായിരുന്നു. കുട്ടിക്കാലവും പ്രണയവും ദുഃഖവും സങ്കടവും എല്ലാം ലോകമെമ്പാടും തത്സമയം കാണുന്ന ഒരു റിയാലിറ്റി ഷോ. മലയാളത്തിലും ഈ സിനിമയുടെ ചുവടുപിടിച്ച് ഒരു ചിത്രമുണ്ടായിരുന്നു തല്‍‌സമയം ഒരു പെണ്‍കുട്ടി. 
 
ട്രൂമാന്‍ ഷോയും തല്‍‌സമയം ഒരു പെണ്‍കുട്ടിയും ഒക്കെ ഇപ്പോള്‍ എന്തിനാണ് ഓര്‍ക്കുന്നതെന്നല്ലേ! ബഹിരാകാശ ശാസ്‌ത്രത്തിന്റെ തലതൊട്ടപ്പന്മാരായ ഇത്തരം ഒരു വമ്പന്‍ ഒരു ലൈവ് ഷോയ്‌ക്ക് തയ്യാറെടുക്കുകയാണ്. 
 
ബഹിരാകാശത്തിന്റെ വശ്യതയും അനന്തതയും നമ്മുടെ മുന്നിലെത്തില്‍ നാസ മുന്നൊരുക്കങ്ങള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഇനി എന്താണ് ഈ ലൈവിന്റെ പ്രത്യേകത എന്നല്ലേ. ചരിത്രത്തിലാദ്യമായി 4K ദൃശ്യമികവിലാണ് ബഹിരാകാശത്തിന്റെ സൗന്ദര്യം നാസ നമുക്ക് മുന്നില്‍ പകര്‍ത്തി കാണിക്കുന്നത്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള അന്താരാഷ്‌ട സ്പേസ് ഏജന്‍സിയിലിരുന്ന് നമുക്കായി കാര്യങ്ങള്‍ വിശദീകരിക്കാനും ആളുണ്ട്, പെഗ്ഗി വിറ്റ്‌സന്‍ എന്ന മിഷന്‍ കമാന്‍ഡര്‍.
 
ഏപ്രില്‍ 26, ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിയ്‌ക്കാണ് ഈ തത്‌സമയ സ്‌ട്രീമിംഗ് ആരംഭിക്കുക. കൂടുതല്‍ പേരില്‍ ഈ തത്‌സമയ ദൃശ്യവിസ്‌മയം എത്തിക്കാന്‍ നാസയുടെ ഫേസ്‌ബുക്ക് പേജിലും വെബ്‌സൈറ്റിലും സ്ട്രീമിംഗ് ഉണ്ടാവും.
 
നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്രോഡ്‌കാസ്റ്റേഴ്സും നാസയും ആമസോണ്‍ വെബ്‌സര്‍വീസും ചേര്‍ന്നാണ് ഈ ദൃശ്യവിസ്‌മയം ഒരുക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എൽഡിഎഫിന്റെ മേധാവിയായി കാനത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: രൂക്ഷ വിമര്‍ശനവുമായി ജയരാജൻ രംഗത്ത്

എൽഡിഎഫിന്റെ മേധാവിയായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആരും ...

news

വക്രബുദ്ധികൾക്കു മുന്നിൽ ചൂളില്ലെന്ന് പിണറായി; ജിഷ്ണു വിഷയത്തിൽ തെറ്റുപറ്റിയെങ്കിൽ ചൂണ്ടിക്കാട്ടാമെന്ന് മുഖ്യമന്ത്രി

ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ...

news

കൂട്ടക്കൊല നടന്ന വീട്ടില്‍ ഡമ്മി എങ്ങനെ എത്തി ?; കേഡലിന്റെ മൊഴി കേട്ട പൊലീസ് ഞെട്ടി - പ്രതി ചിരിയോടെ അക്കാര്യം പറഞ്ഞു!!

നന്തന്‍കോട് സ്വന്തം മാതാപിതാക്കളും സഹോദരിയുമടക്കം നാലു പേരേ കൊലപ്പെടുത്തിയ കേഡല്‍ ...

Widgets Magazine