അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു

ലണ്ടൻ, വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (07:26 IST)

Widgets Magazine

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍. മുംബൈ സ്ഫോടനപരമ്പര ഉൾപ്പെടെ ഒട്ടേറെ കേസുകളില്‍ തിരയുന്ന ആളാണ് ദാവൂത്. ഇബ്രാഹിമിന്റെ  45 കോടി ഡോളർ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണ് ബ്രിട്ടിഷ് അധികൃതർ മരവിപ്പിച്ചത്. 
 
ബ്രിട്ടനിലെ വാർവിക്‌ഷറില്‍ ഒരു ഹോട്ടലും ബർമിങ്ങാമിനടുത്ത് മിഡ്‌ലൻഡ്സിൽ വസതികളുമുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകള്‍. ഇവയെല്ലാം പൂട്ടി മുദ്രവച്ചു. ദാവൂദിന്റെ സ്വത്തുക്കള്‍ കണ്ടെത്താന്‍ ഇന്ത്യയിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം 2015ല്‍ ബ്രിട്ടനിലെത്തിയിരുന്നു. 
 
യുകെ ട്രഷറി വകുപ്പ് കഴിഞ്ഞമാസം പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളില്‍ ദാവൂത് ഉള്‍പ്പെട്ടിരുന്നു.കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണ് ദാവൂദിന്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭീകരരുടെ പെരുമാറ്റം ക്രൂരമായിരുന്നോ ?; അനുഭവങ്ങള്‍ പങ്കുവച്ച് ഫാ. ടോം ഉഴുന്നാലില്‍

ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് ഉഴുന്നാലിനെ മോചിപ്പിച്ചത്. വത്തിക്കാനില്‍ എത്തിയ ...

news

നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കാന്‍ സിബിഐ എത്തുമോ ?; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ...

news

പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം; ജിഎസ്ടി ഏര്‍പ്പെടുത്തിയേക്കും

രാജ്യത്തെ ഇന്ധന വിലയിൽ ചരക്കു സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തുന്ന കാര്യം ...

news

വിമന്‍ ഇന്‍ സിനിമ കളക്ടീവ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയുള്ള സംഘടനയോ ?; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്‌നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാനുള്ള ...

Widgets Magazine