സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ ഇ ത്വയിബ കമാൻഡർ അബു ദുജന കൊല്ലപ്പെട്ടു

ലഷ്കര്‍ ഇ ത്വയിബ ത്വയിബ കമാൻഡർ അബു ദുജന കൊല്ലപ്പെട്ടു

LASHKAR-E-TAIBA , KASHMIR CHIEF , ABU DUJANA , ENCOUNTER , INDIA NEWS , MALAYALAM NEWS ,  ലഷ്കറെ ത്വയിബ , അബു ദുജന, കശ്മീർ , ശ്രീനഗർ
സജിത്ത്| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:04 IST)
ലഷ്കര്‍ ഇ ത്വയിബ കമാൻഡർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് അബു ദുജന കൊല്ലപ്പെട്ടത്. ചൊവ്വാഴ്​ച പുലർച്ചെ 4.30ഒാടെയാണ്​ ഏറ്റുമുട്ടൽ തുടങ്ങിയത്​. ദുജനയുടെ സഹായിയായ ആരിഫും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

വീടിനുള്ളിൽ തീവ്രവാദികൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വീടു വളയുകയായിരുന്നു. തുടർന്ന്​ ഇരുവിഭാഗവും ശക്തമായ വെടിവെപ്പ്​നടത്തി. വീടിനു പുറത്തെത്തിയ ദുജന സുരക്ഷാ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നെന്ന്​സൈനിക വൃത്തങ്ങൾ അറിയിച്ചു.

കശ്മീരിലെ ലഷ്കർ പ്രവർത്തനങ്ങളുടെ തലവനാണ് പാകിസ്ഥാൻ സ്വദേശിയായ ദുജന​. ദുജനയുടെ തലക്ക്​ സർക്കാർ 30ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ദുജനയുടെ ഏറ്റവും അടുത്തയാളായ അബു ഇസ്മായിലാണ്​ അമർനാഥ്​ യാത്രികർക്കെതിരെ ആക്രമണം നടത്തിയതെന്നാണ്​പൊലീസ്​കരുതുന്നത്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :