ലണ്ടനെ ശ്വാസം മുട്ടിച്ച് പുകമഞ്ഞ്

ലണ്ടന്‍| WEBDUNIA|
PRO
രണ്ടു ദിവസമായി ലണ്ടനെ പൊതിഞ്ഞു നില്‍ക്കുന്ന പുകമഞ്ഞ് സ്കൂളുകള്‍ ഉള്‍പ്പെടെ ഓഫീസുകളെയും നിശ്ചലാവസ്ഥയിലാക്കിയെന്ന് റിപ്പോര്‍ട്ട്.

യൂറോപ്പ് പുറത്തു വിടുന്ന പുകപടലങ്ങളും സഹാറന്‍ മരുഭൂമിയില്‍ നിന്നുവരുന്ന പൊടിപടലങ്ങളും കൂടിക്കലര്‍ന്നതാണ് ലണ്ടണില്‍ ഉണ്ടായിരിക്കുന്ന പ്രതിഭാസത്തിനു പിന്നിലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

പുകമഞ്ഞു കാരണം സ്കൂളുകളില്‍ കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. കൂടാതെ നിരവധിയാളുകളാണ് ശ്വാസ, ഹൃദയ സംബന്ധമായ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആംബുലന്‍സ് സര്‍വീസുകളെ സമീപിക്കുന്നത്.

എന്നാല്‍ അറ്റ്ലാന്റിക്കില്‍ നിന്നുള്ള കാറ്റ് വീശാന്‍ തുടങ്ങുന്നതോടെ കര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം മൂലം പ്രതിവര്‍ഷം 7 മില്ല്യന്‍ ആളുകളാണ് കൊല്ലപ്പെടുന്നതെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്ക്.

ബ്രിട്ടണിലുണ്ടയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധം ജനങ്ങളിലില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യം നേരത്തെ മനസിലാക്കേണ്ടിയിരുന്നു. പുകമഞ്ഞ് ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു.

യൂറോപ്പിലെ മറ്റു നഗരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കൂടിയതും മലിനീകരണ നിരക്ക് കൂടാനിടയാക്കി. ഡീസലൈസേഷനാണ് ഇപ്പോള്‍ യൂറോപ്പിന്റെ അവസ്ഥക്ക് മുഖ്യ കാരണം.

ലണ്ടണിലെ അന്തരീക്ഷ മലിനീകരണം പരിധിയിലധികം ഉയര്‍ന്നിട്ടും പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ നിരുത്തരവാദ പരമായി പെരുമാറുകയാണെന്നാണ് ഗ്രീന്‍ പാര്‍ട്ടി ആരോപിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :