ഇന്ത്യൻ എംബസിക്കു സമീപം വൻസ്ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം

Afghanistan, Kabul, Kabul Indian Embassy, കാബൂൾ, സ്‌ഫോടനം, മരണം, ഇന്ത്യൻ എംബസി
കാബൂള്‍| സജിത്ത്| Last Modified ബുധന്‍, 31 മെയ് 2017 (11:39 IST)
ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 50 ലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 60ലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിക്കു സമീപമാണ് സ്പോടനമുണ്ടായത്. എംബസിക്ക് വെറും നൂറുമീറ്റർ അകലെയുണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ കെട്ടിടത്തിന്റെ ജനലുകളും കതകുകളും തകർന്നു.

ഇന്ത്യൻ എംബസി ഓഫിസിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. നഗരമധ്യത്തിൽനിന്നു കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ കാരണമെന്താണെന്നു വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :