ഈ പൊടിക്കൈകള്‍ മാത്രം മതി... അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാം !

വെള്ളി, 4 ഓഗസ്റ്റ് 2017 (13:59 IST)

Widgets Magazine
kitchen , health , health tips , അടുക്കള ,  ആരോഗ്യം ,  പാചകം , സ്ത്രീ

ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ ഏതൊരാള്‍ക്കും അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാന്‍ സാധിക്കും. മാത്രമല്ല തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന വേളയില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാചകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ പൊടിക്കൈകളിലൂടെ കഴിയും. 
 
ചോറ് അല്‍പം വേവ് കൂടാന്‍ ഇടയായാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്ക് വരെ ഉണ്ടാവാന്‍ അത് ഇടയാക്കും. എന്നാല്‍ ഇനി ചോറ് വേവ് കൂടിയാല്‍ അതിലേക്ക് അല്പം നാരങ്ങ നീര് തളിക്കുക. അതോടെ ആ പ്രശ്നം തീരുകയും ചെയ്യും. 
 
പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ഉള്ളിമണം. എന്നാല്‍ നാരങ്ങയുടെ തൊലി കൊണ്ട് ഉള്ളിയില്‍ ഉരസിയാല്‍ ആ മണം ഇല്ലാതാകുകയും ചെയ്യും. പച്ചമുളക് ചീഞ്ഞ് പോവാതിരിക്കാനായി അതിന്റെ ഞെട്ട് കളഞ്ഞ് ഒരു പോളിത്തീന്‍ കവറിലിട്ട് വെക്കുന്നത് നല്ലതാ‍ണ്. 
 
തേങ്ങ അരച്ച കറികള്‍ പെട്ടെന്ന് ചീ‍ത്തയാകാറുണ്ട്. എന്നാല്‍ ആ പ്രശ്നം പരിഹരിക്കാനായി അടുപ്പില്‍ ചൂടുവെള്ളം വെച്ച് അതില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് കറി പിരിയാതിരിക്കാന്‍ സഹായകമാകും.
 
ഇഞ്ചി കേടുവരാതിരിക്കാനായി ഉപയോഗിച്ചതിന്റെ ബാക്കി മണ്ണില്‍ കുഴിച്ചിടുക. ഇത്തരത്തില്‍ ചെയ്യുന്നത് മാസങ്ങളോളം ഇത് കേട് കൂടാതെ ഇരിക്കാന്‍ സഹായകമാകും. മിക്‌സിക്കുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ പുതിനയിലയോ നാരങ്ങ തൊലിയോ ഇട്ട് അടിച്ചെടുക്കുന്നതും നല്ലതാണ്.
 
മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ മുട്ട അടിച്ചത് മീനിന്റെ മുകളില്‍ പുരട്ടിയ ശേഷം വറുത്തെടുത്താല്‍ മതി. ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുക്കുന്നതും ഈ പ്രശ്നത്തിനു പരിഹാരമാണ്. ഇഡ്ഡലിക്ക് മയം കിട്ടുന്നതിനായി അരി അരക്കുമ്പോള്‍ അല്‍പം അവല്‍ ചേര്‍ക്കുന്നതും നല്ലതാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അടുക്കള ആരോഗ്യം പാചകം സ്ത്രീ Kitchen Health Health Tips

Widgets Magazine

സ്ത്രീ

news

ഇതു മാത്രം ചെയ്താല്‍ മതി... വസ്ത്രങ്ങളിലെ എത്ര വലിയ കറയും കരിമ്പനും പമ്പകടക്കും !

വസ്ത്രങ്ങളില്‍ വീണ കറയുടേയോ കരിമ്പന്റേയോ കാരണങ്ങള്‍ കൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട ...

news

കുഞ്ഞിന് കട്ടിയുള്ള ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങിയോ ? എങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ !

കുഞ്ഞുങ്ങള്‍ക്ക് ആറുമാസത്തിന് ശേഷമായിരിക്കണം കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കൊടുക്കാന്‍ ...

news

എന്തുചെയ്തിട്ടും മത്തിയുടെ ആ ഉളുമ്പ് മണം പോകുന്നില്ലെ ? ഇതാ പരിഹാരം !

എന്നും വീട്ടമ്മമാര്‍ക്ക് തലവേദന നല്‍കുന്ന ഒന്നാണ് അടുക്കള. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന ...

news

സ്‌ത്രീകളോടുള്ള കരുതല്‍ ഇങ്ങനെയും; ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാധ്യമസ്ഥാപനം

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മുംബൈയിലെ മാധ്യമസ്ഥാപനമായ ...

Widgets Magazine