നല്ല മലബാർ നെയ്പത്തിരി കഴിക്കാൻ തോന്നുന്നുണ്ടോ ?

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 24 നവം‌ബര്‍ 2018 (14:26 IST)
മലബാറിലെ വിഭവങ്ങൾ കേരളത്തിനകത്തും പുറത്തും ഏറെ പ്രശസ്തമാണ്. അതിൽ തന്നെ നെയ്യ് പത്തിരിയോട് അളുകൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. എന്നാൽ എല്ലാവരും ഇത് വീട്ടിലുണ്ടാക്കി കഴിക്കുന്ന പതിവില്ല. ഉണ്ടാക്കാൻ അറിയില്ല എന്നതുതന്നെയാണ് പ്രധാന കാരണം. എന്നാൽ നെയ്യ് പത്തിരിയൊന്ന് പരീക്ഷിച്ച് നോക്കിയാലോ.

നെയ്യ് പത്തിരിക്ക് വേണ്ട ചേരുകൾ എന്തോക്കെയെന്നു നോക്കാം !

പുഴുങ്ങലരി - രണ്ട് കപ്പ്
ചെറിയ ഉള്ളി - നാലെണ്ണം
പെരുംജീരകം - ഒരുസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
തേങ്ങ (ചിരവിയത്) -ഒരു കപ്പ്
അരിപൊടി- ആവശ്യമെങ്കിൽ മാത്രം
നെയ്യ്- ആവശ്യത്തിന്
എണ്ണ- വറുക്കാൻ ആവശ്യത്തിന്

ഇനി മലബാർ നെയ്പത്തിരി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

ആരി നേരത്തെ തന്നെ ചൂടുവെള്ളത്തിൽ കുതിർത്തുവക്കണം ചുരുങ്ങിയത് 5 മണിക്കുറെങ്കിലും വെള്ളത്തിൽ കുതിർത്തുവക്കണം. ശേഷം അരി ഊറ്റി മിക്സിൽ തരിതരിയായി അരച്ചെടുക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, പെരും ജീരകം, ചിരകിയ തേങ്ങ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്നുകൂടി അരക്കുക.

ഇപ്പോൾ മാവ് ലൂസാണെങ്കിൽ മാത്രം അല്പം അരിപ്പോടി ചേർക്കാം. പത്തിരിമാവിന്റേതിനു സമാനമായി ഇത് കുഴച്ചെടുക്കുക, അരിപ്പോടി ചേർക്കുന്നെങ്കിൽ ഉപ്പ് പാകമാക്കാൻ ശ്രദ്ധിക്കണം. ഇനി മാവ് ഉരുറ്റിയെടുത്ത് ഒരു പ്ലാസ്റ്റിക് കവറിന് മുകളിലോ വാഴയിലയിലോ വച്ച് നെയ്യ് തടവി പരത്തിയെടുക്ക. പരത്തിവച്ചിരിക്കുന്ന പത്തിരി എണ്ണയിലിട്ട് പൂരി വറുക്കുന്നതുപോലെ വറുത്തു കോരം. നെയ്പത്തിരി തയ്യാർ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :