കാഴ്‌ചയുടെ ഉത്സവത്തിന് തിരശീല

WEBDUNIA|
അനന്തപുരിയില്‍ കാഴ്‌ചയുടെ വസന്തം തീര്‍ത്ത പതിമൂന്നാമത്‌ ചലച്ചിത്രോത്സവത്തിന്‌ വെള്ളിയാഴ്‌ച സമാപനമാകും.

വൈകിട്ട്‌ കനകകുന്നില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

പ്രേക്ഷകര്‍ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്ന ചിത്രത്തിന്‌ മുന്‍ നിരയില്‍ മത്സരിക്കുന്നത് ശ്രീലങ്കയില്‍ നിന്നുള്ള ചിത്രം മാച്ചാന്‍ ആണ്‌.

ഉമ്പര്‍ട്ടോ പസോളിനി സംവിധാനം ചെയ്‌ത മാച്ചാന്‌ മൂന്ന്‌ഷോയിലും വന്‍ പ്രേക്ഷക പിന്തുണയാണ്‌ ലഭിച്ചത്‌.

മേളയ്‌ക്ക്‌ എത്തിയ 14 മത്സര ചിത്രങ്ങളും ആവിഷ്‌കാര വൈവിധ്യം കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടു. ലോകസിനിമയ്‌ക്കും മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചു.

അലന്‍ റെനെ, അമോസ്‌ ഗിതായി എന്നിവരുടെ ചിത്രങ്ങള്‍ക്കും നല്ല തിരക്കായിരുന്നു. ഫത്തീഖ്‌ അക്കിന്‍, കരേന്‍ ഷഖ്‌ഹസറോവ്‌, സമീറ മക്‌ബല്‍ബഫ്‌, ജൂള്‍സ്‌ സാഡിന്‍, ഇഡ്രിസ ഉഡ്രോഗാവോ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കും നല്ല പ്രതികരണം ലഭിച്ചു.

ജീവിത ഗന്ധികളായ ഡോക്കുമെന്ററികളും ഷോട്ട്‌ ഫിലിംസ്‌ പാക്കേജും ശ്രദ്ധനേടി. ഭാഷയുടെ സംസ്‌കാരങ്ങളുടേയും അതിര്‍വരമ്പുകള്‍ ഭേദിച്ച കാഴ്‌ചയുടെ ഉത്സവത്തിനാണ്‌ അനന്തപുരിയില്‍ തിരശീല വീഴുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :