സിനിമയുടെ പ്രതിസന്ധി പണം

WEBDUNIA|
തോഫിലോസ്‌ പാപ്പാസ്തിലിനോസ്സും ഡിമിത്രിസ്‌ അപ്പോസ്തലോവും അഭിപ്രായപ്പെട്ടു‍.

സിനിമകളുടെ പ്രചാരണത്തിന്‌ ഏറ്റവുമധികം സഹായകമാകുന്നത്‌ രാജ്യാന്തര ചലച്ചിത്രമേളകളാണ് ഡിജിറ്റില്‍ സിനിമ ചിലവു കുറഞ്ഞതാണെങ്കിലും ഫിലിമിലെടുക്കുന്ന ചലച്ചിത്രങ്ങളോടാണ്‌ തനിക്ക്‌ പ്രിയമെന്ന് തോഫിലോസ്‌ പറഞ്ഞു. സിനിമ ഇന്ത്യയില്‍ വന്‍കിട വ്യവസായമായിക്കൊണ്ടിരിക്കുകയാണ്‌. ഇതിന്‌ സഹായകരമാകുത്‌ ഇന്ത്യയിലെ സര്‍ക്കാര്‍ നയമാണ്‌. ഗ്രീക്ക്‌ സിനിമകള്‍ക്ക്‌ തങ്ങളുടെ സര്‍ക്കാരില്‍ നിന്നു‍ വളരെ ചെറിയ പരിഗണന മാത്രമേ ലഭിക്കാറുള്ളു.

സിനിമാ സംവിധാനം തന്‍റെ ആത്മസംതൃപ്തിക്ക്‌ വേണ്ടിയാണെന്നും അതിലൂടെയാണ്‌ സമൂഹത്തോടുളള ധര്‍മ്മം തനിക്ക്‌ പൂര്‍ത്തികരിക്കാന്‍ കഴിയുതെന്നും ഡിമിത്രിസ്‌ പറഞ്ഞു. സിനിമാ നിര്‍മ്മാണം ഒരു ആഗോള വിപണിയായി ഗ്രീസില്‍ ഇനിയും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

വിവിധ രാജ്യങ്ങള്‍ ചേര്‍ു‍ള്ള ചലച്ചിത്ര നിര്‍മ്മാണം ഗ്രീക്ക്‌ സിനിമകളുടെ വളര്‍ച്ചയ്ക്ക്‌ വളരെയധികം സഹായകരമാകുമെന്ന് ഡിമിത്രിസ്‌ പറഞ്ഞു.

സിനിമാ നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കാന്‍ പലവാതിലുകളും മുട്ടേണ്ടി വന്നതായി ദൂസറ എന്ന തന്‍റെ കന്നിച്ചിത്രവുമായി ചലച്ചിത്രമേളയ്ക്കെത്തിയ ആനന്ദ്‌ സുബ്രമണ്യം പറഞ്ഞു. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഈ ചിത്രത്തിന്‍റെ ആശയം ഉള്‍ക്കൊള്ളുതിനുവേണ്ടിയാണ്‌ ചിത്രം ഹിന്ദിയില്‍ നിര്‍മ്മിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :