സിനിമ: സംയുക്ത നിര്‍മ്മാണം ഗുണകരം

WEBDUNIA|

സംയുക്ത നിര്‍മ്മാണവും രാജ്യാന്തര നിര്‍മ്മാണവും സിനിമയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന്‌ മത്സരവിഭാഗം സംവിധായകര്‍ വ്യക്തമാക്കി. ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിതരുന്നു അവര്‍.

രാജ്യാന്തര ചലച്ചിത്രമേളകള്‍ ആശയവിനിമയത്തിനുള്ള പുതിയ വാതായനമാണെന്ന്‌ ലോഡ് ലെറ്റ് ദ ഡെവിള്‍ സ്റ്റീല്‍ മൈ സോള്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അഗ്നിദേവ് ചാറ്റര്‍ജി പറഞ്ഞു.

ടീത്ത് ഓഫ് ലൗവിന്‍റെ സംവിധായകന്‍ സുയാങ്ങ് യുക്സിന്‍, കാസ്ക്കറ്റ് ഫോര്‍ ഹയറിന്‍റെ സംവിധായകന്‍ നീല്‍ ബുബോയ്, സ്ളീപ് വാക്കിംഗ് ലാന്‍റിന്‍റെ സംവിധായിക തെരേസ പ്രാറ്റ, എക്സ എക്സ വൈ എ ചിത്രത്തിന്‍റെ ഛായാഗ്രാഹികയായ നതാഷ ബ്രയര്‍ എന്നിവര്‍ പങ്കെടുത്തു.

ഓരോ രാജ്യത്തെയും സിനിമകളുടെ വെല്ലുവിളികളെക്കുറിച്ച് സംവിധായകര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചു. നതാഷ ബ്രയറിന്‍റെ അഭിപ്രായത്തില്‍ അര്‍ജന്‍റീന സിനിമകളുടെ ഏറ്റവും വലിയ വെല്ലുവിളി സാന്പത്തിക സഹായത്തിന്‍ടെ അപര്യാപ്തതയാണ്.

ഇതിനുള്ള പരിഹാരമായി പുത്തന്‍ ആശയം അവര്‍ മുന്നോട്ടു വച്ചു. ''നിങ്ങള്‍ക്ക്ആശയവും നിശ്ഛയദാര്‍ഢ്യവുമുണ്ടെങ്കില്‍ സിനിമയുടെ പകുതിഭാഗം കഴിഞ്ഞു. നിങ്ങള്‍ക്ക് മൊബെയില്‍ ക്യാമറ ഉപയോഗിച്ചും ചിത്രം നിര്‍മ്മിക്കാം.'' എക്സ് എക്സ് വൈ എ ചിത്രം പുരുഷന്‍റെയും സ്ത്രീയുടെയും ജനിതക സ്വഭാവത്തിലുള്ള പതിനഞ്ചുകാരന്‍റെ മാനസിക വൈഷമ്യങ്ങള്‍ എടുത്തു കാട്ടുന്നു.

തെരേസ പ്രാറ്റക്ക് ചിത്രീകരണവേളയില്‍ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി നല്ല അഭിനേതാക്കളുടെ ദൗര്‍ലഭ്യമായിരുന്നു. ഏകദേശം രണ്ട് മാസത്തോളം കഥാപാത്രങ്ങള്‍ക്കനുയോജ്യമായ അഭിനേതാക്കാള്‍ കാത്തിരുന്നതായി അവര്‍ പറഞ്ഞു.

സ്വതന്ത്ര സാന്പത്തിക വ്യവസ്ഥ ഫിലിപ്പെയിന്‍‌സ് സിനിമാവ്യവസായത്തെ സഹായിക്കുതായി സംവിധായകന്‍ നീല്‍ ബുബോയ് അഭിപ്രായപ്പെട്ടു. വളരെയധികം സിനിമാനിര്‍മ്മാതാക്കള്‍ പണ സന്പാദത്തിനായി ഈ മേഖലയിലേക്ക് വരുന്നുണ്ട് .

സാങ്കേതിക മികവിലും മുതല്‍മുടക്കിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹോളിവുഡ് സിനിമകള്‍ ചൈനീസ് സിനിമാവ്യവസായത്തെ സ്വാധീനിക്കുന്നു. ഇത്തരം സിനിമകളാണ് ചൈനീസ് സിനിമകള്‍ക്കുള്ള വെല്ലുവിളിയെന്ന്‌ സുയാങ്ങ് യുക്സിന്‍ അഭിപ്രായപ്പെട്ടു.

ഹാരി പോട്ടറും ജെയിംസ് ബോണ്ടും ചൈനയില്‍ വളരെ ശ്രദ്ധനേടി. വന്‍ മുതല്‍മുടക്കുള്ള ചിത്രങ്ങള്‍ നല്ല ചിത്രങ്ങളാണെന്ന തെറ്റിദ്ധാരണ അവിടെയുള്ളതായി അദ്ദേഹം പറഞ്ഞു

മേളയില്‍ സുവര്‍ണചകോരം ലഭിക്കുതിനുള്ള സാധ്യതകളെപ്പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും നല്ല സാധ്യതയുണ്ടെ് സംവിധായകര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :