ബഹുസ്വരതയുടെ ആഴങ്ങള്‍ തേടിയ പകലിരവുകള്‍

പ്രമോദ് പയ്യന്നൂര്‍

WEBDUNIA|

കോളനിവല്‍ക്കരിക്കപ്പെടു ജനതയുടെ പ്രതിരോധങ്ങള്‍ .. യുദ്ധത്തിന്‍റേയും അധിനിവേശത്തിന്‍റെയും ആസക്തികള്‍. വിശപ്പിന്‍റേയും കലാപങ്ങളുടേയും പകലിരവുകള്‍ ..... ഹൃദയമിഴിയില്‍ കാഴ്ചയുടെ തീവ്രാനുഭവങ്ങള്‍ കോറിയിട്ട് 12-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 'ഫെയ്ഡ് ഔട്ട്" ആകുകയായി.

വൈചിത്രത്തിന്‍റേയും ലിംഗഭേദത്തിന്‍റേയും ആകുലതകളെ തീക്ഷണതയോടെ ആവിഷ്കരിച്ച് ലൂസിയ ഭുവന്‍സോയുടെ എക്സ്.എക്സ്.വൈ , സൂഹൃത്തായ ലിയുവിന്‍റെ മൃതദേഹവും വഹിച്ചുള്ള സാവോയുടെ യാത്രയിലൂടെ വര്‍ത്തമാനകാല ചൈനീസ് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ വിസ്മകയകരമായ കൈയ്യൊതുക്കത്തോടെ ഒതരുക്കിയ യംഗ് ഴാങ്ങിന്‍റെ ഗെറ്റിംഗ് ഹോം മേളയിലെ ജനപ്രിയ ചിത്രമായി മാറി.

റിയാലിറ്റിയും ഇല്യൂഷനും വിസ്മയകരമാക്കുംവിധം സമരസപ്പെടുത്തി ജീവന്‍റെയും ആത്മാവിന്‍റേയും ആന്തരിക സംഘര്‍ഷങ്ങള്‍ ആവിഷ്കരിച്ച മൈക്കലോ മഞ്ഞ്വേവ് സ്ക്കിയുടെ ഷാഡോസ്, ദൃശ്യസാധ്യതയുടേയും സംഗീതത്തിന്‍റേയും ശില്‍പചാതുര്യത്തിന്‍റേയും അപാരസാധ്യകതള്‍ ലോകസിനിമയ്ക്കായി കാഴ്ചവെയക്കു കിം കി ഡുക്കിന്‍റെ ടൈം മനസ്സിന്‍റെ ഇഴയടുപ്പങ്ങളുടെ തീവ്ര അനുഭവങ്ങളും പ്രണയത്തിന്‍റേയും രതിയുടേയും പുതിയ കാലമാണ് നമുക്ക് മുില്‍ തുറന്നിട്ടത്.


'ശബ്ദമില്ലാത്തപ്പോഴും സംവേദിക്കാനില്ലാത്തപ്പോഴും വാക്കുകളാണ് നിങ്ങള്‍ക്കുവേണ്ടത്" എന്നു പറഞ്ഞ പെദ്രോ അല്‍മദോവറിന്‍റെ ആത്മഭാഷണം പോലെ തെ ഉറവയുള്ള ദൃശ്യ പ്രപഞ്ചമായിരുന്നു വോള്‍വര്‍', ആള്‍ എബൗട്ട് മൈ മദര്‍, ബാഡ് എഡ്യൂക്കേഷന്‍ തുടങ്ങിയ ചലച്ചിത്രാനുഭവങ്ങള്‍.

ചെക്കോസ്ളോവാക്യന്‍ ചലച്ചിത്ര ചരിത്രത്തിലെ പ്രകാശ ഗോപുരമായ "ജിറി മെന്‍സിലിന്‍റെ യുദ്ധത്തിന്‍റേയും പൗര സ്വാതന്ത്യത്തിന്‍റേയും ലാര്‍ക്ക് ഓന്‍ എ സ്ട്രിംഗിലെ തടവറയ്ക്ക് ലോഹകൂന്പാര ചിന്തകള്‍, ചലച്ചിത്ര ദൃശ്യ വ്യാകരണത്തിന്‍റെ പുതിയ പാഠഭേദങ്ങളായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :