ടോറോ തീര്‍ത്ത ഭ്രമാത്മക പൂരം

WEBDUNIA| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2007 (19:23 IST)
ഗുല്ലുറിമോ ഡെല്‍ ടോറോ സംവിധാനം ചെ‌യ്‌ത പാന്‍സ് ലാബറിന്തില്‍ ആസ്വാദകന് മികച്ച ഭ്രമാത്മക അനുഭൂതിയാണ് പ്രദാനം ചെയ്‌തത്. ഇവാനോ ബൊക്കാരോയാണ് ഈ സിനിമയിലെ നായികയായ ബാലിക.

ബുധനാഴ്‌ച പ്രദര്‍ശിപ്പിച്ച ഷാഡോസില്‍ മരണത്തേക്കാള്‍ മികച്ചത് ജീവിതത്തിന്‍റെ മനോഹാരിതയാണെന്നാണെ സന്ദേശം നല്‍കുന്നു. അതേസമയം പാന്‍സ് ലാബറിന്ത് ഭൂമിയിലെ ജീവിതം നരക തുല്യമാണെന്ന സന്ദേശം നല്‍കുന്നുണ്ട്. മുക്തി നേടുന്നതിന് ശ്രമിക്കണമെന്ന സന്ദേശവും ഈ സിനിമ നല്‍കുന്നു.

ഫാസിസ്റ്റ് സെപ്‌യിനിലെ 1944 കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു ബാലികയിലൂടെയാണ് സിനിമ പുരോഗതി പ്രാപിക്കുന്നത്. ഒതുക്കവും, പക്വമായതുമായ വിവരണ രീതിയാണ് ഈ സിനിമയുടേത്. അതേസമയം ഭീകരതയും നാടകീയതയും ആസ്വാദകനിലേക്ക് എത്തിക്കുവാനും സംവിധായകന് കഴിഞ്ഞിരിക്കുന്നു.

യുദ്ധത്തിന്‍റെയും സ്വാര്‍ത്ഥതകള്‍ക്കിടയിലും ഇതിലെ നായിക നന്മ കാത്തു സൂക്ഷിക്കുന്നു. സഹോദരനു പകരം അവള്‍ സ്വന്തം ജീവന്‍ ബലി നല്‍കി മുക്തി നേടുന്നു. മുക്തിയേക്കാള്‍ ഉപരി അവള്‍ക്ക് സ്വന്തം സഹോദരന്‍റെ ജീവനാണ് വലുത്. ‘ഐ‘(ഞാന്‍) എന്ന ചിന്തയെ ഇല്ലാതാക്കുന്നതാണ് കുരിശ് എന്നൊരു വാദമുണ്ട്. ഈ സിനിമയിലെ നായിക തന്‍റെ ജീവനേക്കാളും സഹോദരന്‍റെ ജീവന് പ്രാധാന്യം നല്‍കുന്നു.

‘അഹം ബ്രഹ്‌മസാമി‘യെന്നാണ് ഭാരതീയ ആത്മീയത പറയുന്നത്. ഞാനാകുന്ന ബ്രഹ്‌മത്തിന്‍റേ സുഗന്ധം മറ്റുള്ളവരിലേക്കും എത്തിക്കണമെന്നും ഇത് അര്‍ത്ഥമാക്കുന്നുണ്ട്. നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെ സ്‌നേഹിക്കുവാന്‍ ബൈബിള്‍ പറയുന്നു. അടിമുടീ നിറഞ്ഞു നില്‍ക്കുന്ന യോഗാത്മകത്വം ഈ സിനിമക്ക് മൌലികമായ സ്ഥാനം നല്‍കുന്നു.

ഷാ‍ഡോസിലും പാന്‍സ് ലാബറിന്തിലും ദര്‍ശിക്കാവുന്ന മറ്റൊരു പ്രത്യേകത ആത്മീയമായ ദൌത്യങ്ങള്‍ സാധാരണ മനുഷ്യരാണ് ചെയ്യുന്നത് എന്നാണ്. പുരോഹിതര്‍ക്ക് ഈ സിനിമകളീല്‍ യാതൊരു സ്ഥാനവുമില്ല. ഷാഡോസിലെ നായകനായ ഡോക്ടറാണ് ശാന്തി നഷ്‌ടപ്പെട്ട മനസ്സുകള്‍ക്ക് മുക്തി നല്‍കുന്നത്. പാന്‍സ് ലാബറിന്തിലെ നായികയായ ബാലികയും ആത്മീയ മുക്തിക്കായി പുരോഹിതരെ കാണുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :