ആരും കൊതിക്കുന്ന മുഖകാന്തി സ്വന്തമാക്കാന്‍ രണ്ടു രൂപ മാത്രം

ആരും കൊതിക്കുന്ന മുഖകാന്തി സ്വന്തമാക്കാന്‍ രണ്ടു രൂപ മാത്രം

  curry leaves , beauty , health , style , Skin Benefits , Recipes , MAKEUP TIPS , സൗന്ദര്യ സംരക്ഷണം , മുഖകാന്തി , കറിവേപ്പില , സ്‌ത്രീ , സൌന്ദര്യം , മുഖക്കുരു
jibin| Last Updated: വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (15:14 IST)
സൗന്ദര്യ സംരക്ഷണത്തിനായി പണം ചെലവഴിക്കാന്‍ ഒരു മടിയുമില്ലാത്ത തലമുറയാണ് ഇന്ന് വളര്‍ന്നുവരുന്നത്. ഇക്കാര്യത്തില്‍ സ്‌ത്രീയും പുരുഷനും ഒരുപോലെയാണ്. മുഖകാന്തി വര്‍ദ്ധിപ്പിക്കുക എന്നതാണ് മിക്കവരുടെയും പ്രധാന ആവശ്യം.

ചര്‍മ്മസംരക്ഷണത്തിനും മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനുമായി ധാരാളം പണം ചെലവഴിക്കുന്നവര്‍ കറിവേപ്പിലയുടെ ഗുണങ്ങള്‍ അറിയുന്നില്ല. മാര്‍ക്കറ്റില്‍ നിസാരവിലയ്‌ക്ക് ലഭിക്കുന്ന സൌന്ദര്യ സംരക്ഷണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.


കറിവേപ്പില അരച്ചെടുത്ത് തൈരില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതേ രീതിയില്‍
കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം ഉപയോഗിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നത് തടയും. മുഖത്തുണ്ടായ കലകളുടെ പാടുകള്‍ മായാന്‍ കറിവേപ്പിലയും ഏതാനും തുള്ളി നാരങ്ങനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും ഉത്തമമാണ്.

ഉണക്കിയെടുത്ത കറിവേപ്പില പൊടിച്ചശേഷം അതിലേക്ക് മുള്‍ട്ടാണി മിട്ടിയും കുറച്ച് റോസ് വാട്ടറും ചേര്‍ത്ത് പേസ്‌റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി തിളക്കം വര്‍ദ്ധിപ്പിക്കും. ശിരോചര്‍മ്മത്തിന്റെ സംരക്ഷണത്തിനും കറിവേപ്പില മികച്ചതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :