അലര്‍ജി, ഉറക്കക്കുറവ് ഇവ അലട്ടുന്നുണ്ടോ? ഹോസ്പിറ്റലിലേക്ക് ഓടേണ്ടതില്ല!

അലര്‍ജി, ഉറക്കക്കുറവ്, ആരോഗ്യം, മാനസികാരോഗ്യം, ആശുപത്രി, Health, Allergy, Sleep, Mental Health, Hospital
BIJU| Last Modified ചൊവ്വ, 20 മാര്‍ച്ച് 2018 (14:32 IST)
അലര്‍ജി, എക്കിള്‍, ഉറക്കക്കുറവ് ഇവയൊക്കെ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളാണ്. അത് ഏത് കാലാവസ്ഥയിലും ഉണ്ടാകുന്നു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശരീരം ചില വഴക്കമില്ലായ്മയൊക്കെ കാണിക്കും. കുറച്ചുദിവസം പിണങ്ങും. ഇത്തരം പിണക്കങ്ങള്‍ മാറ്റാന്‍ നാട്ടുവൈദ്യത്തില്‍ ചില ചെപ്പടി വിദ്യകളുണ്ട്. അവയാണ് ചുവടെ പറയുന്നത്:

അലര്‍ജി - തുമ്മല്‍: അലര്‍ജി രോഗങ്ങള്‍ ഏത് കാലാവസ്ഥയിലും വരാം. മഴക്കാലത്ത് കൂടുതലാകും. വേനലില്‍ പൊടി മൂലമുള്ള അലര്‍ജി സാധാരണയാണ്. ഇതൊക്കെയുണ്ടാകുമ്പോള്‍ ഉടനെ മെഡിക്കല്‍ സ്റ്റോറിലേക്ക് മരുന്നിനായി ഓടുന്നതിനു മുമ്പ് ചെറിയ അലര്‍ജി ലക്ഷണങ്ങളായ തുമ്മല്‍, ചൊറിച്ചില്‍ എന്നിവയൊക്കെ ഉണ്ടാകുമ്പോള്‍ മഞ്ഞളും കറിവേപ്പിലയും (തുല്യം) നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഗുണമുണ്ടാവുമെന്ന് അനുഭവം. ഒരുപിടി ചുവന്ന തുളസിയില ചതച്ച് നീരെടുത്ത്‌ കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസം ഒരുനേരം ഒരാഴ്ച്ച കഴിക്കുന്നതും പ്രയോജനം ചെയ്യും.

ഇക്കിള്‍ (എക്കിട്ടം): ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ അസ്ഥിരതയുടെ പ്രശ്നമാണ് എക്കിള്‍. ഏറെനേരം വിശന്നിരിക്കുക, വായുകോപം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക, ക്രമം തെറ്റി ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് എക്കിള്‍ ഉണ്ടാകാന്‍ കാരണം. ഗ്യസ്ട്രബിള്‍ ഉള്ളവര്‍ക്കും എക്കിള്‍ വരാം. എക്കിള്‍ വന്നാല്‍ പേടിക്കേണ്ടതില്ല. അതിനായി ശ്വാസകോശം നിറയുവോളം ശ്വാസം ഉള്ളിലേക്കെടുക്കുക. പരമാവധി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം വളരെ സാവധാനം ഉച്‌ഛ്വസിക്കുക. എക്കിള്‍ മാറും. വായില്‍ പഞ്ചസാര ഇട്ടതിനു ശേഷം ഒന്നോ രണ്ടോ മിനിട്ട്‌ കൊണ്ട്‌ കുറേശ്ശെയായി അലിയിച്ചിറക്കുക. എന്നിട്ടും മാറിയില്ലെങ്കില്‍ ചുക്ക്‌ അരച്ച്‌ തേനില്‍ ചാലിച്ച്‌ കഴിക്കുക. ക്ഷണത്തില്‍ മാറും.

ഉറക്കക്കുറവ്‌: ഉറക്കക്കുറവും ഇന്നത്തെക്കാലത്ത് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് മാറാനായി ഒരു ഗ്ലാസ്‌ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത്‌ രാത്രി കിടക്കുന്നതിനു മുന്‍പ്‌ കഴിക്കുക, കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഇളം ചൂടുപാല്‍ കുടിക്കുക തുടങ്ങിയവയൊക്കെ ചെയ്യാം. പാലാണ് കുടിക്കുന്നതെങ്കില്‍ കൊഴുപ്പുകുറച്ചത് കുടിക്കുന്നതാണ് നല്ലത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :