മുത്തശ്ശി പറഞ്ഞ മരുന്നറിവുകള്‍

ചൊവ്വ, 19 മെയ് 2015 (14:41 IST)

Widgets Magazine

വീറ്റുമുറ്റത്തെ കിണറ്റുവല്ലിലും കുളങ്ങള്‍ക്കും, പുഴകളുടെ സമീപങ്ങളിലും അങ്ങനെ നന്നായി നീര്‍വാഴ്ചയുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ചെടിയാണ് ബ്രഹ്മി. പണ്ടുകാലത്ത് മുത്തശ്ശിമാര്‍ ഏറെ ശ്രദ്ധയൊടെ നോക്കിയിരുന്ന ചെടികളില്‍ ഒന്നാണിത്. ഔഷധ ഗുണമുള്ളതും ദീര്‍ഘായുസ്, ബുദ്ധി, ആരോഗ്യം എന്നിവയ്ക്ക് ബ്രഹ്മി ഒരു ഒറ്റമൂലി തന്നെയാണ്.

ബ്രഹ്മി ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ദീര്‍ഘായുസിനും അകാല വാര്‍ധക്യം തടയാനും ബ്രഹ്മിയെ പണ്ടുകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നു. അധികം രോഗങ്ങള്‍ വരാതെ ശരീരത്തെ സംരക്ഷിക്കാനും വാര്‍ധക്യം തടയാനും  ബ്രഹ്മിനീരും അതിന്‍ നാലില്‍ ഒരു ഭാഗം ഇരട്ടിമധുരം പൊടിയും പാലില്‍ കലക്കി പതിവായി ഉപയോഗിച്ചാല്‍ മതി. കൂടാതെ ബ്രഹ്മി ,കൊട്ടം,വയന്പു, താമരയല്ലി ,കടുക്കത്തോട്  എന്നിവ ഉണക്കി പൊടിച്ചു തേനും നെയ്‌യും ചേര്‍ത്ത് കുഴച്ചു പതിവായി കഴിക്കുന്നതും ബ്രഹ്മി നെയ്യില്‍ വറുത്തു പൊടിച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും വാര്‍ധക്യത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും അത്യുത്തമം തന്നെ.

ബ്രഹ്മി തൈലം തലയില്‍ തേച്ചു കുളിച്ചാല്‍ നേത്ര രോഗങ്ങള്‍ വരില്ല. ബ്രമ്മി സരസം പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ ആര്‍ത്തവ ദോഷം മാറും. ബ്രഹ്മി രസത്തില്‍ വയമ്പ് പൊടിച്ചിട്ട് തേനും കൂട്ടി കഴി ക്കുന്ന തു അപസ്മാരത്തിന് നല്ലതാണു. ബ്രഹ്മി ഹ്രുതം ഒര്മക്കും ഉണര്‍വിനും വളരെ നല്ലതാണു .Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അരോഗ്യം ആയുര്‍വേദം മരുന്നുകള്‍

Widgets Magazine

ആരോഗ്യം

news

ദൈവമേ പാലുപോലും കുടിക്കാന്‍ പാടില്ലെ? പാല് കുടിക്കുന്നവര്‍ നേരത്തെ മരിക്കുമെന്ന് പഠനം

ആരോഗ്യദായകവും സമീകൃതാഹാരവുമൊക്കെയായാണ് പാലിനെ നമ്മള്‍ കാണുന്നത്. അധികമായാല്‍ അമൃതും വിഷം ...

news

പ്രമേഹം വരാതിരിക്കാന്‍ നാല് മുട്ട കഴിച്ചാല്‍ മാത്രം മതി...!

ലോകത്ത് പ്രമേഹ രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടിവരികയാണെന്നാണ് കണക്കുകള്‍. ക്രമം ...

news

മുത്തശ്ശി പറഞ്ഞ മരുന്നറിവുകള്‍

ഏത് വീടായാലും വീട്ടിലെ അടുക്കളയില്‍ ഉറപ്പായും ഉണ്ടാവുന്നവയാണ് ഇഞ്ചി, മഞ്ഞള്‍, ജീരകം, ...

news

മഞ്ഞളിന്റെ മഹാത്മ്യം തിരിച്ചറിയുക; അര്‍ബുദം തടയുന്നതില്‍ മിടുക്കന്‍

ഭൂമിക്കടിയിലെ പൊന്ന്‌ എന്നറിയപ്പെടുന്ന മഞ്ഞളിന്റെ മഹാത്മ്യം വളരെ വലുതാണ്. ശരീരത്തിലെ ...

Widgets Magazine