റിച്ചാര്‍ഡ് ഗെരെ കോളിവുഡില്‍

WEBDUNIA|
PRO
റിച്ചാര്‍ഡ് ഗെരെ തമിഴകത്തേക്ക്. ഗെരെയെ അറിയില്ലേ? നമ്മുടെ ശില്‍പ്പാ ഷെട്ടിയെ ചുംബിച്ചു വശം കെടുത്തിയ ഹോളിവുഡ് താരം. സാക്ഷാല്‍ രജനീകാന്തിന്‍റെ ക്ഷണപ്രകാരമാണ് ഗെരെ തമിഴകത്തെത്തുന്നത്. എന്നാല്‍ ഇത് ഏതെങ്കിലും തമിഴ് ചിത്രത്തില്‍ അഭിനയിക്കാനൊന്നുമല്ല. തന്‍റെ മകള്‍ സൌന്ദര്യയുടെ വിവാഹത്തില്‍ സംബന്ധിക്കാനാണ് രജനി ഹോളിവുഡിലെ മിന്നുന്ന താരത്തെ ക്ഷണിച്ചിരിക്കുന്നത്.

ഗെരെ വരുമെന്നു തന്നെയാണ് കോളിവുഡ് പ്രതീക്ഷിക്കുന്നത്. പണ്ടേ ഇന്ത്യന്‍ സിനിമയോടും താരങ്ങളോടും ഗെരെയ്ക്കുള്ള ഭ്രമം പ്രശസ്തമാണല്ലോ. റിച്ചാര്‍ഡ് ഗെരെ ഇവിടൊന്നു വന്നുകിട്ടിയാല്‍ തമിഴകത്തെ വമ്പന്‍ സംവിധായകര്‍ കയറി മുട്ടുമെന്നുറപ്പ്. താമസിയാതെ ഏതെങ്കിലും തമിഴ് ചിത്രത്തില്‍ അഭിനയിക്കാനും ഗെരെ വരുമെന്ന് പ്രതീക്ഷിക്കാം.

കരുണാനിധി, ജയലളിത, മമ്മൂട്ടി, അമിതാഭ് ബച്ചന്‍, ചിരഞ്ജീവി തുടങ്ങിയ പ്രമുഖരെയും രജനി മകളുടെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ചെന്നൈയിലെ രാജാ മുത്തയ്യ ഹാളില്‍ സെപ്റ്റംബര്‍ മൂന്നിനാണ് സൌന്ദര്യയുടെ വിവാഹം.

പ്രമുഖ വ്യവസായി അശ്വിന്‍ കുമാറാണ് സൌന്ദര്യയ്ക്ക് താലി ചാര്‍ത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :