ബ്രഹ്മക്ഷേത്രമിനി ‘ആഞ്ജലിന ജോലി ക്ഷേത്രം’

WEBDUNIA| Last Modified വെള്ളി, 26 നവം‌ബര്‍ 2010 (13:44 IST)
കംബോഡിയയിലെ ഒരു ക്ഷേത്രത്തിന് ആഞ്ചലീന ക്ഷേത്രം എന്ന് പേരിട്ടിരിക്കുന്നു. ബ്രഹ്മാവിന്‍റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. ഓള്‍ഡ് ബ്രഹ്മ ടെംപിള്‍, രാജ വിഹാര എന്നൊക്കെ വിളിക്കുന്നത് ഈ അമ്പലത്തെയാണ്. പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ വരെ ചരിത്രം പറയാനുള്ള ഹെരിറ്റേജ് സൈറ്റായ ടാ പ്രോം എന്ന പ്രദേശത്താണ് ഈ ക്ഷേത്രം. ആഞ്ചലീന ആക്ഷന്‍ ഹീറോയിനായി വന്ന ടോംബ് റൈഡര്‍ എന്ന ചിത്രത്തിന്‍റെ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു. മൂത്തമകന്‍ മാഡോക്സിനെ ജോളി ദത്തെടുത്തതും കംബോഡിയയില്‍ നിന്ന്. അന്നു തൊട്ട് ആ നാടിന്‍റെ പ്രിയതാരമാണു ജോളി. ഇപ്പോള്‍ നാട്ടുകാര്‍ രാജവിഹാര ക്ഷേത്രത്തെ ആഞ്ചലീന ടെംപിള്‍ എന്നും വിളിച്ചു തുടങ്ങിയിരിക്കുന്നു. ഈ പ്രദേശത്തെ റസ്റ്ററന്‍റുകളില്‍ ടോംബ് റൈഡര്‍ എന്നൊരു വിഭവവും വിളമ്പുന്നുണ്ട്. ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍, ‘ഇതിലും വലിയ ബഹുമതി എനിക്ക് എവിടെനിന്ന് കിട്ടാനാണ്’ എന്നാണ് ആഞ്ചലീന പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :