ബഹിരാകാശത്ത് പൂത്തുലഞ്ഞ പ്രണയം; സസ്പെൻസുകളുടെ 'പാസഞ്ചർ'

പാസഞ്ചറുടെ ട്രെയിലർ കാണാം

aparna shaji| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (10:51 IST)
ബഹിരാകാശത്തെ വിസമയങ്ങൾ പ്രേക്ഷകരെ കാണിച്ച് തന്ന ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ട്. ഓരോന്നും വ്യത്യസ്തവും പുതുമയുമായിരുന്നു. അക്കൂട്ടത്തിലേക്ക് മറ്റൊരു ചിത്രം കൂടി. മോർട്ടൻ ടൈൽഡം സംവിധാനം ചെയ്യുന്ന പാസഞ്ചർ. ജെനിഫര്‍ ലോറന്‍സും ക്രിസ് പ്രാറ്റുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

‘സ്റ്റാര്‍ഷിപ്പ് അവാലോണ്‍’ എന്ന ബഹിരാകാശ വാഹനത്തില്‍ കോളനി ഗ്രഹമായ ‘ഹോംസ്‌റ്റെഡ് 2’-ലേക്ക് പോകുന്ന ബഹിരാകാശ യാത്രികരുടെ കഥയാണ് ചിത്രം. 120 വർഷം നീണ്ടു നിൽക്കുന്ന യാത്ര. അതും ഉറങ്ങുന്ന അവസ്ഥയിൽ. എന്നാൽ 90 വർഷം ബാക്കി നിൽക്കെ രണ്ടുപേർ ഉറക്കത്തിൽ നിന്നും ഉണരുന്നു. പിന്നീടുള്ള ഇവരുടെ കഥയാണ് ചിത്രം പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :