ട്രെയിലർ എന്ന് പറഞ്ഞാൽ ഇതാണ്, മാസ്... ക്ലാസ്... അതുക്കും മേലെ!

കിങ് കോങ് വീണ്ടുമെത്തി; ബ്രഹ്മാണ്ഡ ട്രെയിലർ ഇത്

aparna shaji| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (11:03 IST)
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഹൃദയ സ്പന്ദനം കൂട്ടുന്ന ''കിംഗ് കോങ്ങ്'' വീണ്ടുമെത്തുന്നു. കോങ്: സ്‌കള്‍ ഐലന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍
പുറത്തിറങ്ങി. ഒരൊന്നൊന്നര തന്നെയാണ് സംവിധായകൻ സിനിമാ പ്രേമികൾക്ക് ഒരുക്കിയിരിക്കുന്നത്.

ജോര്‍ദാന്‍ വോട്ട് റോബര്‍ട്ട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹിഡില്‍സ്റ്റെണ്‍ ആണ് നായകനായി എത്തുന്നത്. ബ്രി ലാര്‍സണ്‍, സാമുവല്‍ ജാക്‌സണ്‍, ജോണ്‍ ഗുഡ്മാന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2017 മാര്‍ച്ച് 10ന് പുറത്തിറങ്ങും. 1933 ല്‍ പുറത്തിറങ്ങിയ കിംങ് കോങ് സീരീസില്‍പ്പെട്ട ചിത്രമാണ് കോങ്: സ്‌കള്‍ ഐലന്‍സും. 2005 പീറ്റര്‍ ജാക്ക്‌സണ്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ആഗോളതലത്തിൽ വന്‍ വിജയമായിരുന്നു.

ചിത്രത്തിന്റെ സൂപ്പർ ആക്ഷൻ ട്രെയിലർ കാണാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :