നിറങ്ങളുടെ കേളി - ഹോളി!

വെള്ളി, 23 ഫെബ്രുവരി 2018 (19:44 IST)

Holi, Holi Special, Holi Festival kerala, Holi Festival, Holi Cinema, Holi Films, Holi Rituals, കേരളം, ഹോളി ഉത്സവം, ഹോളി സിനിമ, ഹോളി ചടങ്ങുകള്‍, ഹോളി ആഘോഷം, ഉത്സവം

ശിശിരം കഴിഞ്ഞു. ഇനി പൂക്കളുടെയും പ്രേമത്തിന്‍റെയും ആനന്ദത്തിന്‍റെയും കാലമാണ്. വസന്തത്തിന്‍റെ ആഗമനം കുറിക്കുന്ന ഹോളി.
 
രാസക്രീഡയുടെ പുനരാവിഷ്ക്കാരമാണ്, നിറങ്ങളുടെ ഈ കേളി. പണ്ട് പൂക്കളില്‍ നിന്നും കായ്കളില്‍ നിന്നുമാണ് ഹോളിക്ക് വേണ്ട നിറങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.
 
വടക്കേയിന്ത്യയിലാണ് ഹോളി പ്രധാനമായി ആഘോഷിക്കുന്നത്. ഒരാഴ്ചയ്ക്ക് മുന്‍പ് തന്നെ ആഘോഷത്തിന് ഒരുക്കങ്ങളാരംഭിക്കുകയായി. ഹോളിയുടെ തലേന്ന് വൃക്ഷം തീയിടുന്നു. പുതു ഋതുവിനെ സ്വീകരിക്കാന്‍ അഗ്നിക്ക് ചുറ്റും ആളുകള്‍ ആടുകയും പാടുകയും ചെയ്യുന്നു.
 
പുതുരുചികളുടെ ഘോഷം കൂടിയാണ് ഹോളി. ആളുകള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കുന്നു. തൈര്, വട, മൈദ, പാല്‍, പഞ്ചസാര, പഴങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണം എന്നിവയാണ് ഹോളിക്ക് പ്രധാനം.
 
ബംഗാളില്‍ ഈ ആഘോഷത്തിന് ‘ദോലോത്‌സവ'(ഊഞ്ഞാലുകളുടെ ആഘോഷ)മായിട്ടാണ് അറിയപ്പെടുന്നത്. വിഷ്ണുവിന്‍റെ വിഗ്രഹങ്ങള്‍ അലങ്കരിച്ച്, നിറങ്ങള്‍ പൂശി, സുന്ദരമായ ഊഞ്ഞാലുകളിലിരുത്തി ആട്ടുന്നു.
 
മഥുരയിലും ഏറ്റവും പ്രധാനമായ ആഘോഷമാണ് ഹോളി. അന്യൂനമായ രാധാകൃഷ്ണപ്രേമത്തിന്‍റെ ഓര്‍മ്മയാണിവിടെ ഹോളി. സമത്വത്തിന്‍റെയും ആനന്ദത്തിന്‍റെയും അന്തരീക്ഷം ഹോളിയെപ്പോലെ പ്രദാനം ചെയ്യുന്ന മറ്റൊരു ഉത്സവമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഉത്സവങ്ങള്‍

news

ഹോളികയെ കത്തിച്ച് ചാമ്പലാക്കി ഹോളി ആഘോഷം!

ഹോളിയെ കുറിച്ച് ഭവിഷ്യ പുരാണത്തിലുള്ള സൂചന കുട്ടികളെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ...

news

എരുമേലി പേട്ട തുള്ളല്‍; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ !

ശബരിമല തീര്‍ഥാടനകാലത്തെ പ്രധാന അനുഷ്ഠാനങ്ങളില്‍ ഒന്നാണ് എരുമേലിയിലെ പേട്ടതുള്ളല്‍. ...

എന്താണ് പള്ളിക്കെട്ട് ? പള്ളിക്കെട്ടില്‍ എന്തൊക്കെ ?

അയ്യപ്പ ഭക്തന്‍‌മാര്‍ പള്ളിക്കെട്ടും ഏന്തിയാണ് ശബരിമലയിലേക്ക് തീര്‍ത്ഥയാത്ര പോവുക. ...

news

മകരവിളക്കിനൊരുങ്ങി ഭക്തിസാന്ദ്രമായ ശബരിമല

ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ മകരവിളക്ക് മഹോത്‌സവത്തിന് ...

Widgets Magazine